• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്നത് സമാനതകളില്ലാത്ത സ്ത്രീ പീഡനങ്ങൾ: എംകെ മുനീർ

  • By Desk

​കണ്ണൂ​ർ: ഇ​ത്ര​യും അ​ധി​കം സ്ത്രീ ​പീ​ഡ​നം ന​ട​ന്ന ഒ​രു കാ​ല​ഘ​ട്ടം ​ കേരളത്തിന്റെ ച​രി​ത്ര​ത്തി​ലി​ന്നു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മുസ്ലിം ലിഗ് നേതാവ് എം കെ ​മു​നീ​ർ. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ പൗ​ര​ത്വ​ബി​ല്ലി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തെ​റ്റാ​യ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും യു​ഡി​എ​ഫ് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാസ്പോർട്ടിലെ താമര; സുരക്ഷയുടെ ഭാഗമെന്ന് വിദേശകാര്യ മന്ത്രാലയം, മറ്റ് ചിഹ്നങ്ങളും ഉപയോഗിക്കും

പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു ശേ​ഷം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പീ​ഡ​ന പ​ര​മ്പരക​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യ സാ​ഹ​ച​ര്യം കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഭ​യാ​നാ​ക​മാ​യ സാ​ഹ​ച​ര്യം ത​ന്നെ​യാ​ണ്.

വാ​ള​യാ​റി​ലെ കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ​വ​ർ ഒ​രു പോ​റ​ലു​മേ​ൽ​ക്കാ​തെ ത​ല ഉ​യ​ർ​ത്തി സ​മൂ​ഹ​ത്തി​ൽ നി​വ​ർ​ന്നു ന​ട​ക്കു​ന്നു. പി​ണ​റാ​യി സ​ർ​ക്കാ​ർ ഇ​ര​ക​ൾ​ക്കൊ​പ്പ​മ​ല്ല, വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ന്ന് അ​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്യു​ക​യാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്.

ഈ ​സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ലേ​റി​യ​തു മു​ത​ൽ കേ​ര​ള​ത്തി​ൽ പീ​ഡ​ന പ​ര​മ്പരക​ളും ആ​രം​ഭി​ച്ചു. നി​ര​ന്ത​രം പോ​ക്‌​സോ കേ​സു​ക​ളി​ൽ ഇ​ട​പെ​ട്ട് പ്ര​തി​ക​ൾ​ക്കാ​യി ഹാ​ജ​രാ​വു​ന്ന അ​ഭി​ഭാ​ഷ​ക​ൻ ചെ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ വ​ക്താ​വാ​യി മാ​റു​ന്ന​തും ഇ​വി​ടു​ത്തെ കാ​ഴ്ച​യാ​ണ്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​വി​ടെ ര​ക്ഷ​യി​ല്ലാ​താ​യി.

ക​ത്തി​ക്കു​ത്ത് കേ​സി​ലെ പ്ര​തി​യും കോ​പ്പി​യ​ടി​ക്കാ​രും പി​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ ഒ​ന്നാം റാ​ങ്കു​കാ​രാ​യി മാ​റി പോ​ലീ​സ് സേ​ന​യി​ലെ​ത്തു​ക​യാ​ണ്. സി​പി​എ​മ്മു​കാ​രും എ​സ്എ​ഫ്ഐ​ക്കാ​രും പോ​ലീ​സി​ൽ പി​ൻ​വാ​തി​ലി​ലൂ​ടെ നു​ഴ​ഞ്ഞു ക​യ​റി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇം​ഗി​ത​ത്തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മ്പോൾ എ​ങ്ങി​നെ നീ​തി പു​ല​രു​മെ​ന്നും എംകെ മു​നീ​ർ ചോ​ദി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ന് പ്ര​ഫ. എ ഡി മു​സ്ത​ഫ അ​ധ്യ​ക്ഷ​നായി.. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, മേ​യ​ർ സു​മാ ബാ​ല​കൃ​ഷ്ണ​ൻ, കെ സു​രേ​ന്ദ്ര​ൻ, പി ടി ജോ​സ്, വി എ. അ​ബ്ദു​ൾ​ഖാ​ദ​ർ മൗ​ല​വി, പി കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, ഇ​ല്ലി​ക്ക​ൽ അ​ഗ​സ്തി, സി എ. അ​ജീ​ർ, വി എ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

English summary
MK Muneer agaisnt Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X