കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൽഡിഎഫിലേക്ക് കൂറുമാറിയ മുസ്ലീ ലീഗ് വിമതൻ കെപിഎ സലീ മിനെ തിരിച്ചുകൊണ്ടുവരാൻ കെ എം ഷാജി!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ എൽഡിഎഫിലേക്ക് കൂറുമാറിയ മുസ്ലിംലീഗ് വിമതൻ കെപിഎ സലീമിനെ തിരിച്ചുകൊണ്ടുവരാൻ കെ എം ഷാജി എംഎൽഎ ഇടപെടുന്നതായി സൂചന അഴീക്കോട് എംഎൽഎയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളിലൊരാളാണ് സലിം. ഇയാളുമായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നേരത്തെ കെ എം ഷാജി എംഎൽഎ മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുടെ അലംഭാവമാണ് കെപിഎ സലീമിന്റെ കൂറുമാറ്റത്തിലേക്ക് കലാശിച്ചത് .

സംസ്ഥാനത്ത് ജനതാ കർഫ്യൂ തുടരും, 9 മണിക്ക് ശേഷവും ആളുകൾ പുറത്തിറങ്ങരുത്, കടുത്ത നിയന്ത്രണം!സംസ്ഥാനത്ത് ജനതാ കർഫ്യൂ തുടരും, 9 മണിക്ക് ശേഷവും ആളുകൾ പുറത്തിറങ്ങരുത്, കടുത്ത നിയന്ത്രണം!

ആറുമാസം മുമ്പ് ഡെപ്യൂട്ടി മേയർ ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടു വന്നപ്പോഴും ഇടതു മുന്നണി മുസ്ലീം ലീഗുമായി ഇടഞ്ഞു നിൽക്കുന്ന കെപിഎ സലീമിനെ നോട്ടമിട്ടിരുന്നു. എന്നാൽതാൻ ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് വിശ്വസിച്ചു അന്ന് സലീം ആ നീക്കത്തിൽ വീണില്ല പിന്നീട് ലീഗ് നേതൃത്വത്തിൽ നിന്നും പൂർണ്ണമായും നിഷേധാത്മകമായ നിലപാട് വന്നതോടെയാണ് ഇത്തവണ എൽഡിഎഫ് ചേരിയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചത്.

 ഭീഷണി ഒഴിവാക്കാൻ നീക്കം

ഭീഷണി ഒഴിവാക്കാൻ നീക്കം

ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനുമുമ്പ് സലീമിന്റെ ഭീഷണി ഒഴിവാക്കാൻ ലീഗ് തന്ത്രം മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം സലീമിനെ അയോഗ്യൻ ആക്കാനുള്ള നടപടിയാണ് ലീഗ് നടത്തുന്നത്. മേയർ തെരഞ്ഞെടുപ്പിനു മുൻപ് ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഇതിന് ബദലായി സലീം ഉന്നയിച്ച വിഷയങ്ങൾ വിശദമായി പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ മുസ്ലിംലീഗിലെ ബലാബലത്തിൽ കെ എം ഷാജി എം എൽ എ യുടെ അടുപ്പം പുലർത്തിയിരുന്ന ആളാണ് സലീം. മുസ്ലീം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളിൽ. ഷാജിയോട് ചേർന്നു നിൽക്കുന്ന സലീം നേതൃത്യത്തിലെ ചിലരുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായി സലിമിനെതിരെ വ്യക്തിപരമായ അപവാദപ്രചാരണം ഒരുവിഭാഗം നടത്തുകയായിരുന്നു സോഷ്യൽ മീഡിയയിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വർക്കെതിരെ തെളിവുകൾ സഹിതം നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് സമീപനമാണ് സലീമിനെ പാർട്ടിയിൽ നിന്നും പൂർണ്ണമായി അകറ്റിയത്. ഇതിനിടെ സലീമിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് എതിരെ നിയമ നടപടി ഉണ്ടായപ്പോൾ ലീഗ് നേതൃത്വം ഒഴിഞ്ഞു മാറുകയും ചെയ്തു.

വാക്ക് പാലിക്കാൻ നീക്കം

വാക്ക് പാലിക്കാൻ നീക്കം

പ്രശ്നപരിഹാരത്തിനായി എൽഡിഎഫ് നേതാക്കൾ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു തുടങ്ങി. ഇതിനിടയിൽ നടന്ന കൗൺസിൽ യോഗത്തിൽ നിന്നും വിട്ടുനിന്ന സലീമിനെതിരെ നേതൃത്വം അച്ചടക്ക നടപടിയുമെടുത്തു. ഇതോടെ കൂനിൻമേൽ കുരുവെന്ന പോലെ പ്രശ്നങ്ങൾ വഷളാക്കി. താൻ ഉന്നയിച്ച ആരോപണങ്ങളിൽ നടപടിയെടുക്കാതെ തനിക്കെതിരെ അച്ചടക്കനടപടി എടുക്കുന്നുവെന്ന വികാരം സലീമിനെ മുന്നണി മാറ്റമെന്ന തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. പി കെ രാഗേഷുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാര്യത്തിൽ ലീഗ് നേതൃത്വത്തിന് നൽകിയ ഉറപ്പ് പാലിക്കാനായി എന്ന അഭിപ്രായമാണ് കോൺഗ്രസിനുള്ളത് അഭിപ്രായവ്യത്യാസമുള്ള ഒരു ലീഗ് വനിതാ കൗൺസിലറുടെ ഭർത്താവിനെ പള്ളിക്കുന്നിലെ പികെ രാഗേഷിന്റെ നിയന്ത്രണത്തിലുള്ള 'ബാങ്കിൽ നിന്നും പുറത്താക്കിയ പ്രശ്നമാണ് ആദ്യം ഉയർന്നു വന്നിരുന്നത്. യുഡിഎഫ് മുന്നണി യോഗത്തിൽ ലീഗ് നേതാക്കൾ ഈ വിഷയം ഉന്നയിച്ചപ്പോൾ പരിഹാരമുണ്ടാക്കാമെന്നു യോഗത്തിൽ പങ്കെടുത്ത കെ സുധാകരൻ എംപി ഉറപ്പുനൽകുകയും പിന്നിട് ജോലിയിൽ തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ചർച്ച നടത്തി

ചർച്ച നടത്തി

അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപതിന് കെ സുധാകരൻ വിളിച്ചുചേർത്ത യോഗത്തിൽ കെപിഎ സലീമും പങ്കെടുത്തിരുന്നു. യോഗത്തിൽ സലീം ഇടഞ്ഞു നിൽക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങൾ ഉയർന്നപ്പോൾ ഇദ്ദേഹത്തെ ഒപ്പം നിർത്തും എന്ന് ഉറപ്പ് ലീഗ് നേതൃത്വം നൽകിയിരുന്നു. എന്നാൽ ഇതൊന്നും നടപ്പിലായില്ല പ്രതിപക്ഷം കൊണ്ടുവന്ന ഡെപ്യുട്ടി മേയർ അവിശ്വാസ പ്രമേയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞദിവസം ദില്ലിയിൽ നിന്നുമെത്തിയ കെ സുധാകരൻ എംപിയുമായി കോൺഗ്രസ്, ലീഗ് നേതാക്കൾ ചർച്ച നടത്തി. ഈ വിഷയത്തിൽ ഇതിനിടെ കോർപറേഷനിലെ സാധാരണ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ യോഗം നടന്നില്ല

സ്വീകാര്യനായ സ്ഥാനാർത്ഥി

സ്വീകാര്യനായ സ്ഥാനാർത്ഥി

മേയർ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വിമതനായ കെപിഎ സലീമിന് കൂടി സ്വീകാര്യമായ സ്ഥാനാർത്ഥിയെ നിർത്താൻ ആണ് എൽഡിഎഫ് തീരുമാനിച്ചിട്ടുള്ളത് 'സലീമിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകുമോ എന്ന കാര്യത്തെക്കുറിച്ച് ഇതുവരെ എൽഡിഎഫ് തീരുമാനിച്ചിട്ടില്ല മുന്നണി വിട്ട സലിമിന് കോർപറേഷനിൽ അർഹമായ സ്ഥാനം നൽകണമെന്ന് എൽഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗവും വാദിക്കുന്നുണ്ട് ഇതിനിടെ നിലവിലുള്ള മേയർ സുമാ ബാലകൃഷ്ണൻ എതിരെ എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയം ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷം ആയിരിക്കും നടക്കുകയെന്നാണ് വിവരം കോർപ്പറേഷനിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട യുഡിഎഫ് ഭരണസമിതി രാജിവെക്കണമെന്ന് കഴിഞ്ഞദിവസം എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ആറു മാസം ബാക്കിനിൽക്കെ രാജിവെക്കാതെ സലീമിനെ വശത്താക്കി കൊണ്ട് ഏതു വിധേയനെയും കോർപ്പറേഷൻ ഭരണം നിലനിർത്താനാണ് യു.ഡി.എഫിന്റെ തീരുമാനമെന്നറിയുന്നു.

English summary
MLA KM Shaji interferes in defection move of KPA Saleem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X