റോഡ് നവീകരണം: എംഎല്‍എയുടെ നിര്‍ദ്ദേശം പണമില്ലെന്ന് പറഞ്ഞ് ചീഫ് എഞ്ചിനീയര്‍ മടക്കി
കണ്ണൂര്‍: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മലയോര മേഖലയിലെ റോഡു നവീക രണങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇരിട്ടിതാലൂക്ക് ആസ്ഥാനത്തേക്കു എത്തുന്ന ഇരിട്ടി - പേരാവൂര്‍ - നെടുംപൊയില്‍, മാടത്തില്‍ - കീഴ്പ്പള്ളി - ആറളം ഫാം - പാലപ്പുഴ കാക്കയങ്ങാട്, ഇരിട്ടി - ഉളിക്കല്‍ - മാട്ടറ - കാലാങ്കി എന്നീ പ്രധാന പാതകള്‍ ഉള്‍പ്പെടെ 10 റോഡുകളുടെ നവീകരണം സംബന്ധിച്ച എം.എല്‍.എയുടെ നിര്‍ദ്ദേശം പണം ഇല്ലെന്നു കാരണം പറഞ്ഞു ചീഫ് എന്‍ജിനീയര്‍ മടക്കി.
മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വീണ്ടും കാണുമെന്ന് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നേരത്തെ എംഎല്‍എ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നു പരിശോധന നടത്താന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണു പണം ഇല്ലെന്നു കാരണത്തോടെ ഫയല്‍ മടക്കിയത്. എംഎല്‍എ വിളിച്ച പേരാവൂര്‍ നിയോജക മണ്ഡലം തല മരാമത്ത് അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഇരിട്ടി - പേരാവൂര്‍ - നെടുംപൊയില്‍ റോഡിന് 20 കോടി രൂപയാണ് നവീകരണത്തിനു ആവശ്യപ്പെട്ടത്.

മാടത്തില്‍ കീഴ്പ്പള്ളി റോഡ് അറ്റകുറ്റപ്പണിക്ക് 4.85 കോടി രൂപയ്ക്ക് സമര്‍പ്പിച്ച ശുപാര്‍ശയും പരിഗണിച്ചില്ല. 10 വര്‍ഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡുകള്‍ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതിന്റെ അടിയന്തര സാഹചര്യം മന്ത്രിയെ വീണ്ടും നേരില്‍ കണ്ടു ബോധ്യപ്പെടുത്തുമെന്നു എംഎല്‍എ വ്യക്തമാക്കി. നീണ്ടുനോക്കി പാലം കോണ്‍ക്രീറ്റ് കഴിഞ്ഞതായും കേളകം - അടയ്ക്കാത്തോട് റോഡ് പണി പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്നും മരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആറളം ഫാമില്‍ ആനമതില്‍ പണി ഊര്‍ജിതമാണ്. ആറളം - വീര്‍പ്പാട്, ഇടവേലി - അത്തിക്കല്‍, വാളത്തോട് - 110 കോളനി, കേളകം അടയ്ക്കാത്തോട് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചു. കീഴ്പ്പള്ളി സാമുഹ്യാരോഹ്യ കേന്ദ്രത്തിന്റെ 11.4 കോടി രൂപയുടെ പുതിയ കെട്ടിടം പണി ആരംഭിച്ചു. അടയ്ക്കാത്തോട് - ശാന്തിഗിരി, കുന്നോത്ത് കേളന്‍പീടിക, കരിക്കോട്ടക്കരി - ഈന്തുംകരി - അങ്ങാടിക്കടവ് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജി തയ്യില്‍ (മരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ഷീല ചോറന്‍ (റോഡ്സ്), ആശിഷ് കുമാര്‍ (കെഎസ്ടിപി), അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ടി.കെ. റോജി (കെആര്‍എഫ്ബി), ധന്യ (മരാമത്ത് അറ്റകുറ്റപ്പണി വിഭാഗം), ബിനോയി (പാലങ്ങള്‍ വിഭാഗം) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications