കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവഗണന തുടർന്നാൽ മാഹി നഗരസഭാ കാര്യാലയത്തിനു മുൻപിൽ നിരാഹാര സമരമെന്ന് എംഎൽഎ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മാഹി നഗരസഭാധികൃതര്‍ തുടരുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ നഗരസഭാ കാര്യാലയത്തിനു മുൻപിൽ നിരാഹാര സമരമിരിക്കുമെന്നു ഡോ. വി രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. പുതുശ്ശേരി സര്‍ക്കാരിന്റെ മയ്യഴിയോടുള്ള അവഗണനക്കുംവാഗ്ദാന ലംഘനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തിയ ഗവ. ഹൗസ് മാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കകയായിരുന്നു അദ്ദേഹം. മാഹി മേഖലയിലെ പൊട്ടിത്തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും വാതക ശ്മശാനം സ്ഥാപിക്കണമെന്നുമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ നഗരസഭാധികൃതര്‍ അവഗണിക്കുകയാണ്.

 ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടും.... പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു, എംഎല്‍എ പറയുന്നത് ഇങ്ങനെ ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടും.... പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു, എംഎല്‍എ പറയുന്നത് ഇങ്ങനെ

നഗരസഭക്ക് മതിയായ ഫണ്ടും അധികാരവുമുണ്ടായിട്ടും വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് അധികൃതര്‍ മുഖം തിരിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാ മൈതാനിയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ഗവ. ഹൗസിന് സമീപത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

kannurmap-1

മയ്യഴിയുടെ വികസനത്തിനായി മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ പാക്കേജ് നടപ്പിലാക്കുക,കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകികളെയും, ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരിക, റേഷന്‍ വിതരണം ഉടന്‍ പുനഃസ്ഥാപിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. വികസനത്തിന് പുറംതിരിഞ്ഞ് നില്‍ക്കുന്ന മാഹി നഗരസഭക്കെതിരെയും പ്രക്ഷോഭം നടത്തും. ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം സി പവിത്രന്‍, വടക്കന്‍ ജനാര്‍ദ്ദനന്‍, കെ പി.സുനില്‍കുമാര്‍, ഹാരിസ് പരന്തിരാട്ട് എന്നിവര്‍ പ്രസംഗിച്ചു.

English summary
MLA threattens to start strike infront of Mahi corporation office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X