കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ സമ്പർക്കം തടയാൻ മൊബൈൽ ആപ്പ്: നിയന്ത്രണം പോലീസിന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നേരത്തെ കാസർഗോഡിന് സമാനമായി ട്രിപ്പിൾ ലോക്ക് ഡൗൺ കണ്ണൂരിലും ഏർപ്പെടുത്തി പോലീസും ജില്ലാ ഭരണകൂടവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുത്തുന്നത് തടയാനും നിരീക്ഷിക്കാനും ജില്ലാ ഭരണകൂടവും പോലീസും ഒരു കൊവിഡ് സേഫ് മൊബെൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

'പിണറായി വിജയനെ സംരക്ഷിക്കാന്‍ കെ സുരേന്ദ്രന്‍റെ ശ്രമം'; കൂട്ടുകെട്ടിന് തെളിവെന്ന് ബെന്ന് ബഹനാന്‍ 'പിണറായി വിജയനെ സംരക്ഷിക്കാന്‍ കെ സുരേന്ദ്രന്‍റെ ശ്രമം'; കൂട്ടുകെട്ടിന് തെളിവെന്ന് ബെന്ന് ബഹനാന്‍

നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് അതിവേഗത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ട്രിപ്പിൾ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഐജിമാരായ അശോക് യാദവ് വിജയ സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച രാവിലെ പത്തിന് ജില്ലയിൽ ഹോട്ട് സ്പോട്ടുകളുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

mobapp-1587

ട്രിപ്പിൾ ലോക്ക് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതിനൊപ്പം ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്. കൂടുതൽ നിയന്ത്രണം ആവശ്യമായി വരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഐ ജി അഭ്യർത്ഥിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി,സെക്കണ്ടറി കൊണ്ടാക്ടുകളിൽ ഉള്ളവരെ പോലീസ് നിരീക്ഷിക്കും. ഇവർ വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തും. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പ്രത്യേക മൊബൈൽ ആപ്പാണ് ഇതോടെ പുറത്തിറക്കിയിട്ടുള്ളത്. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുനില്ല എന്ന് ഉറപ്പ് വരുത്താൻ ഇതുവഴി കഴിയും. ജില്ലാ ഭരണകൂടവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ അവശ്യ സാധന വിതരണം ഹോം ഡെലിവറി വഴി മാത്രമാക്കി. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോൾ സെന്ററുകളും തുറന്നിട്ടുണ്ട്.

ഹോട്ട് സ്പോട്ടുകളിൽ മെഡിക്കൽ സ്റ്റോറുകൾ ഒഴികെ ഒരു സ്ഥാപനവും തുറക്കരുതെന്ന് കാണിച്ച് കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ജില്ലയിൽ വൈറസ് വ്യാപനം തടയാനുള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ വകുപ്പും പ്രവർത്തിക്കുന്നത്. ഇതിനകം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് തന്നെ ഉയർന്ന നിരക്കുള്ള ജില്ലയായി കണ്ണൂർ തുടരുകയാണ്.

പുതുതായി ഏഴു പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 111 ആയി ഉയര്‍ന്നു. കണ്ണൂരില്‍ പുതുതായി സ്ഥിരീകരിച്ച ഏഴുപേരില്‍ നാലു പേര്‍ ദുബയില്‍ നിന്നും ഒരാള്‍ ദില്ലിയില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. മാര്‍ച്ച് 19ന് എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ കോളയാട് സ്വദേശി(33), 20ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പത്തായക്കുന്ന് സ്വദേശി(57), 21ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ മൊകേരി സ്വദേശി(58), ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ കണിച്ചാര്‍ സ്വദേശി(30) എന്നിവരാണ് ദുബായില്‍ നിന്നെത്തിയവര്‍.

25കാരിയായ ചെങ്ങളായി സ്വദേശിനി ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ (22634) ബി5 കോച്ചില്‍ 22നാണ് കണ്ണൂരിലെത്തിയത്. കോട്ടയം മലബാര്‍ സ്വദേശികളായ 39 വയസ്സുകാരനും ഒമ്പത് വയസ്സുകാരിയുമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേര്‍. ഏഴു പേരില്‍ ചെങ്ങളായി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ബാക്കിയുള്ളവര്‍ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

English summary
Mobile app launches in Kanuur to prevent interaction between people under quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X