കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ വീണ്ടും കൊവിഡ് മരണം കൂടി: മൊകേരി സ്വദേശി മരണമടഞ്ഞത് ചികിത്സയ്ക്കിടെ!!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: പാനൂരിനടുത്തെ മൊകേരി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കൂരാറയിലെ പാലക്കണ്ടി വീട്ടില്‍ പത്മനാഭനാ (62) ണ് മരിച്ചത്. പരിയാരകത്ത ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വര്‍ഷങ്ങളായി ഇദ്ദേഹം വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

സാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കയ്യില്‍; മൊറട്ടോറിയം കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതിസാധാരണക്കാരന്റെ ദീപാവലി നിങ്ങളുടെ കയ്യില്‍; മൊറട്ടോറിയം കേസില്‍ കേന്ദ്രത്തോട് സുപ്രീം കോടതി

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 438 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി.
ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 11661 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 286 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 50 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 17 പേരും എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് 14 പേരും പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരും സ്‌കൈ പേള്‍ ഹോട്ടലില്‍ നിന്ന് 10 പേരുമാണ് രോഗമുക്തരായത്.

 corona4353-159

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒമ്പതുപേരും എ.കെ.ജി ഹോസ്പിറ്റല്‍, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി, സ്‌പോര്‍ട്‌സ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുപേര്‍ വീതവും ജിം കെയറില്‍ നിന്ന് നാലുപേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നുപേരും രോഗമുക്തരായിട്ടുണ്ട്. ആസ്റ്റര്‍ മിംസ് കണ്ണൂര്‍, മുണ്ടയാട് സി.എഫ്.എല്‍.ടി.സി, പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആയുര്‍വേദ സി.എഫ്.എല്‍.ടി.സി, എം.സി കാലിക്കറ്റ്, ധനലക്ഷ്മി ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കിംസ് ആഷിഫാ ഹോസ്പിറ്റല്‍ മലപ്പുറം, കൊളശ്ശേരി സി.എഫ്.എല്‍.ടി.സി, മാഹി ഹോസ്പിറ്റല്‍, മൈത്ര ഹോസ്പിറ്റല്‍, സീലാന്റ് ഹോട്ടല്‍, എസ്.എം.ഡി.പി ചെറുകുന്ന്, അള്‍ട്ടിമേറ്റ് റസിഡന്‍സി കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
English summary
Mokeri natives dies of Coronavirus in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X