Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തിലെ കുരങ്ങുപനി: കണ്ണൂരില്‍ ആശങ്ക ഇല്ലെന്ന് ആരോഗ്യവകുപ്പ്, ജാഗ്രതാ നിര്‍ദേശം!

കണ്ണൂര്‍: കര്‍ണാടകയിലെ ഷിമോഗയില്‍ കുരങ്ങുപനി വ്യാപകമാകുന്നതില്‍ കണ്ണൂരില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. കുരങ്ങുകളില്‍ നിന്ന് വൈറസ് പരക്കുന്നതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍, വനങ്ങളിലും കുരങ്ങുള്ള സ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. സസ്തനികളും ചിലയിനം പക്ഷികളിലും ഈ വൈറസ് കണ്ട് വരുന്നുവെന്നും അതിനാല്‍ ആശങ്ക പെടേണ്ടെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും പറയുന്നു.

രോഗബാധയുള്ള ജീവികളുടെ രക്തം കുടിച്ച് വളരുന്ന ഹീമോഫിലീസ് ചെള്ളുകളില്‍ നിന്നാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ വഴിയും ഈ രോഗം മനുഷ്യരിലേക്കും ജനവാസ മേഖലയിലേക്ക് വ്യാപിക്കാം. കര്‍ണാടകയിലെ വിവിധ മേഖലകളില്‍ ചത്തുകിടക്കുന്ന കുരങ്ങുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

monkey-1-26

ശക്തമായ പനിയോടൊപ്പം തലവേദന, വയറുവേദന, ശരീരമാകെ വേദന,ഛര്‍ദ്ദി വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത്തരം ലക്ഷണം കണ്ടാലുടന്‍ ആശൂപത്രിയിലെത്തണം. രോഗബാധയുള്ളവര്‍ മറ്റ് സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+