കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൺസൂൺ ലോട്ടറി തട്ടിപ്പ്: വ്യാജ പരാതി നൽകിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ! ടിക്കറ്റ് തട്ടിപ്പറിച്ചെന്ന്

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം തട്ടിയെടുക്കുന്നതിനായി വ്യാജ പരാതി നൽകിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ കോഴിക്കോട് പാവങ്ങാട് കക്കഷ്ണ പറമ്പിൽ താമസിക്കുന്ന തമിഴ് നാട് സ്വദേശി മുനിയനാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 19 ന് നറുക്കെടുത്ത മൺസൂൺ ബമ്പർ ലോട്ടറി താനെടുത്തതാണെന്നും ഇത് ഒരു സംഘമാളുകൾ തന്നിൽ നിന്നും തട്ടിപ്പറിച്ചെടുക്കുകയായിരുന്നു എന്നായിരുന്നു മുനിയൻ തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതി.

കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്കൊറോണ പേടി: ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ച് അമൃതാനന്ദമയി, ആശ്രമത്തിലെ താമസത്തിനും വിലക്ക്

എന്നാൽ പറശിനിക്കടവ് സ്വദേശി അജിതനാണ് സമ്മാനർഹമായ ടിക്കറ്റ് ബാങ്കിൽ ഹാജരാക്കിയത് എംഇ 174 253 എന്ന ടിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇതേ സമയംകഴിഞ്ഞ ജൂൺ 16ന് പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ താൻ വന്നപ്പോൾ എടുത്ത ടിക്കറ്റാണ് ഇതെന്നായിരുന്നു മുനിയപ്പന്റെ വാദം.

arrested1-157

ഇതിനു തെളിവായി ഇയാൾ ടിക്കറ്റിന് പിന്നിൽ തന്റെ പേരെഴുതിയിട്ടുണ്ടെന്നും മൊബെൽ നമ്പറും അതിലുണ്ടെന്ന് അവകാശപ്പെടുകയുമായിരുന്നു. എന്നാൽ പോലീസ് ലോട്ടറി വകുപ്പിൽ നിന്നും ടിക്കറ്റ് വിളിച്ചു വരുത്തി ഫോറൻസിക്ക് പരിശോധന നടത്തിയപ്പോൾ ഇങ്ങനെയൊരു സംഭവം കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് ഇയാളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ്ചെയ്തത്.

English summary
Monsoon lottery fraud: Tamilnadu man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X