Get Updates
Get notified of breaking news, exclusive insights, and must-see stories!

പാനൂരിൽ സമാധാന സന്ദേശ യാത്രയും ഗൃഹസന്ദർശനവുമായി സിപിഎം നേതാക്കൾ

പാനൂർ: പാനൂർ മേഖലയിൽ രാഷ്ട്രീയ പ്രതിരോധത്തിനായി സിപിഎം നേതൃത്വമിറങ്ങുന്നു മുസ്ലിം ലീഗ് പ്രവർത്തകൻ്റെ കൊലപാതകത്തിനു ശേഷം വിവിധ കോണുകളിൽ നിന്നും സിപിഎമ്മിനെതിരെ രാഷ്ട്രീയ വിമർശനം ശക്തമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഎം നേതൃത്വം ഒന്നടങ്കം പ്രതിരോധത്തിനിറങ്ങുന്നത്.

സൌജന്യ റെംഡിസിവിർ വാക്സിൻ വിതരണം: ബിജെപിക്കെതിരെ ആപ്പ്, വിശദീകരണം നൽകി മുഖ്യമന്ത്രി
അക്രമ രാഷ്ട്രീയത്തിൻ്റെ പേരിൽ പ്രതിരോധത്തിലായ സിപിഎം നേതൃത്വം സമാധാന സന്ദേശവുമായാണ് ജനങ്ങളിലേക്കെത്തുക പെരിങ്ങത്തുരിലെ യൂത്തുലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന കടന്നാക്രമണത്തെ ചെറുക്കാനാണ് ജനകീയ പ്രതിരോധവുമായി സിപിഎം രംഗത്തിറങ്ങുന്നത്.

 kannurmonsoor

കൊലപാതകം രാഷ്ട്രീയ മുതലെടുപ്പിന്‌ ഉപയോഗിക്കുന്ന യുഡിഎഫിനെ തുറന്നുകാട്ടാൻ സിപിഎം നേതാക്കൾ ഒന്നടങ്കം പെരിങ്ങത്തുരിലെത്തും. ഇതിന്റെ ഭാഗമായി എൽഡിഎഫ്‌ തിങ്കളാഴ്‌ച പാനൂരിൽ സമാധാന സന്ദേശ യാത്ര നടത്തും. പകൽ 2.30ന്‌ കടവത്തൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. മുക്കിൽ പീടിക, അണിയാരം ബാവാച്ചി റോഡ്‌ എന്നിവിടങ്ങളിലെ പര്യടനശേഷം വൈകിട്ട് 5.30ന്‌ പെരിങ്ങത്തൂരിൽ സമാപിക്കും. സമാപന യോഗം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. സമാധാനം പുനഃസ്ഥാപിക്കുന്നതിന്‌ 14,15, 16 തിയതികളിൽ പാനൂർ ഏരിയയിൽ ഗൃഹസന്ദർശനം നടത്തുമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


യുഡിഎഫിന്റെ അപവാദ പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് നേതാക്കൾ അറിയിച്ചു. എൽഡിഎഫ്‌ എന്നും സമാധാനം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന മുന്നണിയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ മണ്ഡലത്തിലുടനീളം നിരവധി അക്രമങ്ങളാണ് മുസ്ലിം ലീഗ് നടത്തിയത്‌. കള്ളവോട്ട്‌ ചെയ്യാൻ ശ്രമിക്കുന്നതിനിടെ എലാങ്കോടും പുത്തൂരുമായി രണ്ട് ലീഗുകാർ പിടിക്കപ്പെട്ടു.

പുല്ലൂക്കര തയ്യുള്ളതിൽ എൽപി സ്‌കൂളിൽനിന്നും പിടിക്കപ്പെടും എന്ന ഘട്ടമായപ്പോൾ ഓടിരക്ഷപ്പെടുന്ന സ്ഥിതിയുമുണ്ടായി. മേഖലയിൽ അശാന്തിയുണ്ടാക്കി സംഘർഷത്തിന് വഴിവെക്കുകയാണ്‌ മുസ്ലിംലീഗ്‌. നേതൃത്വത്തിന്റെ അറിവോടെയാണ്‌ അക്രമം‌. കടവത്തൂർ, പെരിങ്ങളം, പെരിങ്ങത്തൂർ മേഖലകളിൽ കലാപം സൃഷ്ടിക്കാനുള്ള ലീഗിന്റെ നീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് നേതാക്കൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ കെ പവിത്രൻ, കെ ഇ കുഞ്ഞബ്ദുള്ള, രവീന്ദ്രൻ കുന്നോത്ത്, കെ കെ ബാലൻ, കെ ടി രാഗേഷ്, കെ രാമചന്ദ്രൻ ജ്യോൽസന, കെ മുകുന്ദൻ, എൻ ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+