Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവർഷം: കണ്ണൂർ ജില്ലയിൽ 4.23 കോടി രൂപയുടെ കൃഷിനാശം

കണ്ണൂർ: കാലവർഷ കെടുതിയിലും ഉരുൾപൊട്ടലിലും ജില്ലയിൽ വ്യാപക കൃഷി നാശം. ആഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ 68.56 ഹെക്ടറിൽ 4.23 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. വാഴ കർഷകർക്കാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. 14.23 ഹെക്ടറിൽ 551 വാഴ കർഷകരുടെ കൃഷി നശിച്ചു.

20840 കുലച്ച വാഴകളും 9235 കുലക്കാത്ത വാഴകളും നശിച്ചു. ആകെ 161.98 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി. 175 കർഷകരുടെ 3560 റബ്ബർ മരങ്ങൾ നശിച്ചു. ഇതിൽ 2060 ടാപ്പ് ചെയ്ത റബ്ബറും 1500 ടാപ്പ് ചെയ്യാത്തതും ഉൾപ്പെടും. ആകെ 63.70 ലക്ഷം രൂപയുടെ നഷ്ടം റബ്ബർ കർഷകർക്കുണ്ടായി. 392 കേര കർഷകരുടെ 2180 തെങ്ങുകൾ നശിച്ചു. കുലച്ച 1000 തെങ്ങുകളും ഒരു വർഷത്തിലേറെ പ്രായമുള്ള 1050 തൈകളും, കുലയ്ക്കാത്ത 130 തെങ്ങുകളും ഉൾപ്പടെ 64.40 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കർഷകർക്കുണ്ടായത്.

ff


152 കർഷകരുടെ 6300 കശുമാവുകൾ നശിച്ചതിൽ62.50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 101 കുരുമുളക് കർഷകരുടെ 3.80 ഹെക്ടർ കൃഷി നശിച്ചു. 45.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 309 കർഷകരുടെ 5590 കവുങ്ങുകൾ നശിച്ചു. 15.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2840 എണ്ണം കുലച്ചതും 2750 എണ്ണം തൈകളുമാണ് നശിച്ചത്. 34 കർഷകരുടെ 2 ഹെക്ടർ കിഴങ്ങു വിളവർഗങ്ങൾ നശിച്ചു. 90,000 രൂപയുടെ നാശനഷ്ടമുണ്ടായി. 52 മരച്ചീനി കർഷകരുടെ 2.800 ഹെക്ടർ കൃഷി നശിച്ചതിൽ 36,000 രൂപയുടെ നാശനഷ്ടമുണ്ടായി.

50 കർഷകരുടെ 225 എണ്ണം ജാതിക്ക കൃഷി നശിച്ചു. 7.88 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 25 കർഷകരുടെ 60 എണ്ണം കൊക്കോ മരങ്ങൾ നശിച്ചു. 21,000 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 0.400 ഹെക്ടറിൽ കൃഷി ചെയ്യുന്ന മൂന്ന് പന്തൽ പച്ചക്കറി കർഷകരുടെ കൃഷിക്ക് നാശമുണ്ടായി. 18,000 രൂപയുടെ നഷ്ടമാണുണ്ടായത്. കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം നൽകണമെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ദുരന്തമേഖലകളിൽ സന്ദർശനം നടത്തിയ ശേഷം സംരിക്കുകയായിരുന്നു അദ്ദേഹം.

വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് വീട് വെക്കാനുള്ള സ്ഥലവും വീട് നിർമ്മിക്കാനാവശ്യമായ പണവും, വീട് ഭാഗികമായി നഷ്ടപ്പെട്ടവർക്ക് ആനുപാതികമായി നഷ്ടപരിഹാരവും നൽകണം. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ദുരന്തങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ ഗവർമ്മെന്റ് പൂർണ്ണമായും പരാജയപ്പെട്ടതായും കൃഷ്ണദാസ് പറഞ്ഞു. ദുരന്തത്തിൽ മരിച്ച മണാളി ചന്ദ്രനെ സംസ്കരിച്ച സ്ഥലത്തും, രണ്ടരവയസ്സുകാരി നുമ തെസ്‌ലിനെ ഉമ്മയുടെ കയ്യിൽ നിന്നും മലവെള്ളം തട്ടിയെടുത്ത സ്ഥലത്തും നേതാക്കൾ എത്തി. ചന്ദ്രന്റെ ഭാര്യയെയും മകനെയും ആശ്വസിപ്പിച്ചു.

മേഖലയിൽ നാശനഷ്ടങ്ങളുണ്ടായ നിരവധി വീടുകളും കൃഷ്ണദാസിന്റെ നേതൃത്വത്തിൽ എത്തിയ സംഘം സന്ദർശിച്ചു. സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ്, ജനറൽ സിക്രട്ടറി പി.ജി. സന്തോഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വർഗ്ഗീസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+