കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ സിംഹ ധ്വജമുയര്‍ന്നു; മഹാരഥോത്സവം ഏപ്രില്‍ ഒന്നിന്
കണ്ണൂര്‍: വാദ്യഘോഷങ്ങളും പ്രാര്‍ത്ഥനാ മന്ത്രങ്ങളും മുഴങ്ങിയ അന്തരീക്ഷത്തില്‍ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍സിംഹ ധ്വജമുയര്‍ന്നു. വാര്‍ഷികോത്സവത്തിന് തിരിതെളിഞ്ഞു. ഗണപതി പ്രാര്‍ത്ഥനയ്ക്കും നന്ദി പുണ്യാഹത്തിനും അങ്കുരാദിവാസത്തിനും ശേഷമാണ് തിങ്കളാഴ്ച രാവിലെ 11.30 ന് മിഥുന ലഗ്നത്തില്‍ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സിംഹ ധ്വജാ രോഹണ താന്ത്രിക ചടങ്ങുകള്‍ നടന്നത്.
ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറേ നടയില്‍ ക്ഷേത്രം മുഖ്യതന്ത്രി നിത്യാനന്ദ അഡിഗകളുടെ തന്ത്രിമഠത്തില്‍ നിന്ന് ധര്‍മ്മപത്നി രക്ഷിതാ അഡിഗയാണ് ചണ്ഡികാ യാഗത്തിനുള്ള അഗ്നി എഴുന്നള്ളിച്ചത്. ക്ഷേത്രാങ്കണത്തിന്റെ വടക്കുഭാഗത്ത് വീരഭദ്ര ശ്രീകോവിലനടുത്ത യജ്ഞ മണ്ഡപത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള അഗ്നി എഴുന്നള്ളത്തില്‍ ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗ മാതാവ് മംഗളാമ്മ, കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

തുടര്‍ന്ന് ചണ്ഡികാ യാഗകര്‍മ്മങ്ങള്‍ ആരംഭിച്ചു.മൂകാംബിക ക്ഷേത്രം തന്ത്രിയായിരുന്ന പരേതനായ മഞ്ജുനാഥ അഡിഗയുടെയും മംഗളാമ്മയുടെയുംമകനാണ് ഇപ്പോഴത്തെ തന്ത്രിനിത്യാനന്ദ അഡിഗ.
തന്ത്രി പൂജയ്ക്കു ശേഷമാണ് അഗ്നി യാഗശാലയിലേക്ക് ധര്‍മ്മപത്നി രക്ഷിതാ അഡിഗ എഴുന്നള്ളിച്ചത്. ക്ഷേത്രത്തില്‍ രണ്ട് മുഖ്യ തന്ത്രിമാരുണ്ട്. ഡോ. കെ. രാമചന്ദ്ര അഡിഗയും നിത്യാനന്ദ അഡിഗയും. ഊഴമിട്ടാണ് താന്ത്രിക കര്‍മ്മം . ഏപ്രില്‍ ഒന്നിന് തിങ്കളാഴ്ച രാവിലെ 11.30 ന് മിഥുനലഗ്നത്തില്‍ രഥാരോഹണവും. വൈകുന്നേരം അഞ്ചിന് മഹാരഥോത്സവവും നടക്കും. ക്ഷേത്രത്തിലെ പരാമ്പരാഗതവീഥികളിലൂടെയാണ് മഹാരഥോത്സവം എഴുന്നള്ളത്ത്.നവരാത്രി ഉത്സവത്തില്‍ നവമി നാളിലെ രഥോത്സവം ക്ഷേത്ര ചുറ്റമ്പത്തിലാണ്. ദേവീ വിഗ്രഹം എഴുന്നള്ളിക്കാനുള്ള പടുകൂറ്റന്‍ രഥം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഒരുങ്ങുന്നുണ്ട്.
രഥം വലിക്കാനുള്ള പുതിയ വലിയ കമ്പക്കയര്‍നിര്‍മ്മാണം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പൂര്‍ത്തിയായി.ഞായറാഴ്ച വൈകീട്ടോടെ മഹാരഥാലങ്കരണം പൂര്‍ത്തിയാകും. തിങ്കളാഴ്ച രാവിലെകൊടികയറ്റത്തിനു ശേഷംയജ്ഞശാല പ്രവേശം രജ്ജുബന്ധനംമുഹൂര്‍ത്ത ബലിതുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ നടന്നു. ഓരോ ദിവസവും വിവിധ സങ്കല്പത്തിലാണ് മൂകാംബികഉത്സവ അനുഷ്ഠാനങ്ങള്‍.ഏപ്രില്‍ ഒന്നിന് രാവിലെ 9.30 ന് മുഹൂര്‍ത്തബലിക്കു ശേഷമാണ് മിഥുനലഗ്നത്തില്‍ തിങ്കളാഴ്ച രാവിലെ 11.30 ന് രഥാരോഹണം.
വൈകുന്നേരം 5 ന് മഹാരഥോത്സവം ആരംഭിക്കും.ഏപ്രില്‍രണ്ടിന് രാത്രി 7.30 അവഭൃത സ്നാനം മൂന്നിന് ബുധനാഴ്ച രാവിലെ 7.30 ന് അശ്വാരോഹണ ഉത്സവം രാവിലെ 8.30 ന് മഹാ പൂര്‍ണാഹുതിയും 9.30 ന് കൊടിയിറക്കവും തുടര്‍ന്ന്പൂര്‍ണകുംഭാഭിഷേകത്തോടെ വാര്‍ഷിക മഹാരഥോത്സവ ചടങ്ങുകള്‍ സമാപിക്കും.
ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ. വിദ്യാ കുമാരി ഐഎഎസ്,ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ എസ്. ആര്‍രശ്മി കെഎഎസ്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ ഷെട്ടി, മുഖ്യതന്ത്രിമാരായ നിത്യാനന്ദ അഡിഗ ,ഡോ. കെ.രാമചന്ദ്ര അഡിഗ , മുഖ്യ അര്‍ച്ചകരായകെ.എന്‍ സുബ്രഹ്‌മണ്യ അഡിഗ, ഗോവിന്ദ അഡിക,ശ്രീധര അഡിഗ ,അര്‍ച്ചകര്‍ തുടങ്ങിയവരാണ് ഉത്സവത്തിനും കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. രഥോത്സവത്തിന്റെഎല്ലാ ദിവസവും പടിഞ്ഞാറേ നടയിലെമണ്ഡപത്തില്‍ പ്രഗത്ഭര്‍ പങ്കെടുക്കുന്ന നൃത്ത സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications