Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറവിളികള്‍ക്കൊടുവില്‍ മറുകര തൊടുന്നു , മൂന്നാംപാലം ഗതാഗതത്തിനായി ഈ മാസം തുറന്ന് കൊടുക്കും

കണ്ണൂര്‍:കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ മൂന്നാംപാലത്ത് വലിയതോടിന് കുറുകെയുള്ള പുതിയപാലം നിര്‍മാണം അന്തിമ ഘട്ടത്തില്‍. ഈ മാസം അവസാനവാരത്തില്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പ്രതീക്ഷ.പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള അവസാന പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മഴ ശക്തമായിട്ടുണ്ടെങ്കിലും പ്രവൃത്തി മുടങ്ങാതെ നടക്കുന്നുണ്ട്.കോണ്‍്രക്രീറ്റ് വാള്‍ വാര്‍ത്തുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പാലത്തിലേക്ക് കയറാനുള്ള റോഡില്‍ മണ്ണ് നിറക്കുന്ന പ്രവൃത്തി നടക്കേണ്ടതയുണ്ട്. മഴശക്തമായതിനാലാണ് ഇതല്‍പ്പം വൈകുന്നത്. പാലത്തിന്റെ കൈവരികള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാലംഭിത്തിയായി കരിങ്കല്‍കെട്ടാണ് ഇവിടെ ഉദ്ദ്യേശിച്ചിരുന്നുവെങ്കിലും ജനകീയ സമിതിയുടെ ആവശ്യപ്രകാരം കോണ്‍ക്രീറ്റ്്‌വാള്‍ നിര്‍മിച്ചത്.

kannur

12മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുമാണ് പുതിയ മൂന്നാംപാലം നിര്‍മിച്ചത്.നിലവിലുള്ള റോഡില്‍ നിന്നും ഒന്നരമീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മിച്ചത്. ഇതുകാരണം മൂന്നാംപാലം റോഡരികിലുള്ള മൊയ്തു വായനശാല ഉള്‍പ്പെടെ പതിനഞ്ചോളം കടകള്‍ താഴ്ചയിലായി.

പുതിയ പാലത്തിന്റെ കോണ്‍ക്രീറ്റ്ഭിത്തിക്കിടെയില്‍ ഒതുങ്ങിപോയിരിക്കുകയാണ് മൂന്നാംപാലത്തെ വ്യാപാരികള്‍. ഒന്നരകോടി രൂപയാണ് മൂന്നാംപാലത്തെ മൂന്ന്പാലങ്ങളുടെ പുനര്‍നിര്‍മാണത്തിനായി എസ്റ്റിമേറ്റ് തുക. ഇ.വി കണ്‍സ്ട്രക്ഷന്‍ കമ്പിനിയാണ് കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും സ്ഥലമേറ്റെടുക്കല്‍ഉള്‍പ്പെടെയുള്ള സാങ്കേതികകുരുക്കുകള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ പാലംനിര്‍മാണത്തെ മന്ദഗതിയിലാക്കുകയായിരുന്നു.അഞ്ചാമാസമായിട്ടും പാലം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് അതിശക്തമായ പ്രതിഷേധമുണ്ട്.വിവിധസംഘടനകള്‍ പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഈവിഷയത്തില്‍ അടിയന്തിരമായി മന്ത്രി ഇടപെടണമെന്ന് പ്രദേശവാസിയായ ഷമേജ് പെരളശേരി ആവശ്യപ്പെട്ടു.

ഒരുവശത്ത് ഏറെ നേരം കാത്തുനിന്നതിനുശേഷമാണ് മറുഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നത്. ആംബുലന്‍സടക്കമുള്ള വാഹനങ്ങള്‍ ഇതുകാരണം ഇവിടെ കുടുങ്ങികിടക്കുകയാണ്. ഇപ്പോള്‍ മൂന്നുപെരിയ മുതല്‍ രാവിലെയും വൈകുന്നേരവും അതിരൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അടിയന്തിരമായി പാലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഷമേജ് ആവശ്യപ്പെട്ടു. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാതയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+