കണ്ണൂരിൽ സദാചാര ഗുണ്ടായിസം: രാത്രി വീട്ടിലെത്തിയ രോഗിയുടെ ചികിത്സക്കിടെ ഡോക്ടറെ തല്ലിച്ചതച്ചു
കണ്ണൂരിൽ സദാചാര ഗുണ്ടായിസം: രാത്രി വീട്ടിലെത്തിയ രോഗിയെ ചികിത്സിക്കുന്നതിനിടയില്‍ ഡോക്ടറെ സാദാചാരഗുണ്ടകള്‍ തല്ലിച്ചതച്ചു, സംഭവം തളിപ്പറമ്പിൽ!!
തളിപ്പറമ്പ് : രാത്രി വീട്ടിലെത്തിയ സ്ത്രീയെ ചികിത്സിക്കുന്നതിനിടെയില്‍ ഡോക്്ടറെ സദാചരഗുണ്ടകള്‍ തല്ലിച്ചതച്ചു. തളിപ്പറമ്പിലാണ് സംഭവം. സാദചാര ഗുണ്ടകള്‍ നടത്തിയ അക്രമത്തില്‍ ഡോക്ടര്‍ക്ക് പരുക്കേറ്റു. തൃച്ചംബരം മംഗളാറോഡിലെ ഡോ.കെ.വി.പത്മനാഭനെയാ(52)ണ് ഒരുസംഘമാളുകള്‍ മര്‍ദ്ദിച്ചത്.
പരുക്കുകളോടെ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച്ച രാത്രി ഏഴരയോടെയാണ് സംഘടിതാരായെത്തിയ ഒരുസംഘമാളുകള്‍ അക്രമം നടത്തിയത്. ഒരു സ്ത്രീ ഡോക്ടറെ കാണാനെത്തിയപ്പോള്‍ പത്മനാഭന്‍, സുരേഷ് എന്നിവരും കïാലറിയാവുന്ന നാലംഗ സംഘവും ചേര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു.

ഇത് തടഞ്ഞ ഡോക്ടറെ സംഘം മര്‍ദിച്ചു അവശനാക്കി. ഒരുസ്ത്രീ സ്ഥിരമായി രാത്രി സമയത്ത് ഡോക്ടറെ കാണാന്‍ വരുന്നുവെന്നാരോപിച്ചാണ് സദാചാര ഗുïാ സംഘം അക്രമം അഴിച്ചുവിട്ടത്. എന്നാല്‍ ബന്ധുവായ സ്ത്രീ ചികിത്സ തേടിയാണ് തന്റെ അടുത്ത് എത്തിയതെന്നാണ് ഡോക്ടര്‍ പൊലിസിനു മൊഴിനല്‍കി. അക്രമിസംഘത്തിലെ ആറു പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം തളിപ്പറമ്പ് പൊലിസ് കേസെടുത്തു.


Click it and Unblock the Notifications