കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സദാചാര പോലീസിങ്: കണ്ണൂരില്‍ എസ്എഫ്ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി!!

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് കോ- ഓപ്പറേറ്റിവ് കോളജിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരായ യുവാക്കളും തമ്മിലുïായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പെ്‌പെട നാല് പേര്‍ക്ക് പരുക്ക്. വെളളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഘര്‍ഷം ഉണ്ടായത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പി കെ ജസീര്‍, പ്രസിഡന്റ് പി.വി പ്രണവ്, നാട്ടുകാരായ സി.ആബിദ്, ടി.കെ ഹാഷിം എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ജഗന്റെ ആദ്യ വിദേശയാത്ര ഇസ്രായേലിലേക്ക്; പിന്നെ അമേരിക്കയിലേക്ക്, പ്രതിഷേധവുമായി ബിജെപിജഗന്റെ ആദ്യ വിദേശയാത്ര ഇസ്രായേലിലേക്ക്; പിന്നെ അമേരിക്കയിലേക്ക്, പ്രതിഷേധവുമായി ബിജെപി

കാഞ്ഞിരങ്ങാട് കോഓപ്പറേറ്റീവ് കോളേജ് റോഡിലെ ഒരു വിവാഹ വീട്ടില്‍ നിന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാരായ യുവാക്കള്‍ പറയുന്നത്. വ്യാഴാഴ്ച്ച സംശയകരമായ സാഹചര്യത്തില്‍ പികെ ജസീറിനെയും മറ്റൊരു പെണ്‍കുട്ടിയെയും കോളജിനു സമീപത്ത് കണ്ടിരുന്നു. ആ സമയത്ത് കാറില്‍ വരികയായിരുന്ന ആബിദും ഹാഷിമും വാഹനം നിര്‍ത്തി ഹോണടിച്ചു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് എസ്എഫ്ഐ ക്കാര്‍ മര്‍ദ്ദിച്ചതെന്ന് പരുക്കേറ്റ് തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ കഴിയുന്ന ആബിദും ഹാഷിമും പറഞ്ഞു. ഇവര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്.

kannur-map-18

എന്നാല്‍ കോളജിലെ പെണ്‍കുട്ടികളെ നിരന്തരം ശല്യപ്പടുത്തുകയും ഫോണില്‍ ഫോട്ടോയെടുക്കുകയും ചെയ്യുന്നത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ നാട്ടുകാരായ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇവരുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോഴാണ് ചോദ്യം ചെയ്തതെന്നുമാണ് പരുക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ കഴിയുന്ന എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി പി.കെ ജസീറും പ്രസിഡന്റ്പി.വി പ്രണവും പറയുന്നത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English summary
moral policing: Violence between SFI and Youth Legue activist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X