കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിനു ശേഷം കൊ വിഡും പിടിമുറുക്കി .. തകർന്ന് തരിപ്പണമായി ശ്രീകണ്ഠാപുരം നഗരം

  • By Desk
Google Oneindia Malayalam News

കണ്ണുർ: കഴിഞ്ഞ രണ്ട് പ്രളയങ്ങൾ വെള്ളത്തിനടിയിലാക്കിയ കണ്ണൂർ ജില്ലയിലെ മലയോര നഗരങ്ങളിലൊന്നാണ് ശ്രീകണ്ഠാപുരം. പ്രളയത്തിനു ശേഷം വ്യാപാര മേഖലയ്ക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. ഇരിട്ടി കഴിഞ്ഞാൽ കണ്ണൂർ ജില്ലയിലെ മലയോര പട്ടണങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ശ്രീകണ്ഠാപുരം. പ്രതിവർഷം കോടികളുടെ മലഞ്ചരക്ക് വ്യാപാരം തന്നെ ശ്രീകണ്ഠാപുരം നഗരത്തിൽ മാത്രം നടക്കാറുണ്ട്.

വിദേശത്ത് നിന്നെത്തി: തിരുവനന്തപുരത്ത് സ്രവമെടുത്ത പ്രവാസിയെ വീട്ടിലേയ്ക്ക് അയച്ചു, ഫലം പോസിറ്റീവ്വിദേശത്ത് നിന്നെത്തി: തിരുവനന്തപുരത്ത് സ്രവമെടുത്ത പ്രവാസിയെ വീട്ടിലേയ്ക്ക് അയച്ചു, ഫലം പോസിറ്റീവ്

പ്രളയത്തിൽ നട്ടെല്ലുതകർന്ന കച്ചവടക്കാർ എങ്ങനെയെങ്കിലും നടു നിവർത്തു വരുമ്പോഴാണ് കൊവിഡെന്ന മഹാമാരിയുടെ കടന്നുവരവ്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭയുടെ തൊട്ടടുത്ത ഗ്രാമ പഞ്ചായത്തായ ചെങ്ങളായിയിലായിരുന്നു കൊവിഡ് രോഗികളുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഗൾഫിൽ നിന്നെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ശ്രീകണ്ഠാപുരവും മുൾമുനയിലായി.

sreekantapuram-

നഗരസഭയിലെ ഐ​ച്ചേ​രി മാ​പ്പി​നി സ്വ​ദേ​ശി​യാ​യ 29 വയസുകാരിയായ ഗ​ർ​ഭി​ണി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെയാണ് ഇ​വ​രു​ടെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന ശ്രീകണ്ഠപുരം നഗരസഭയിലെ നെ​ടു​ങ്ങോം വാ​ർ​ഡ് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി അ​ട​ച്ചത്. ഇതോടെ നഗരസഭയിലെ

പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചു. ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് പു​റ​ത്തേ​ക്ക് പോ​കാ​നും പു​റ​ത്തു നി​ന്നു​ള്ള​വ​ർ​ക്ക് ഇ​വി​ടേ​ക്ക് വ​രാ​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ജി​ദ്ദ​യി​ൽ നി​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി മേ​യ് 15 നാ​ണ് യു​വ​തി നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നാ​ൽ യു​വ​തി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ യു​വ​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. കൂ​ടാ​തെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​വ​രെ 17 ന് ​വീ​ട്ടി​ലെ​ത്തി​ച്ച കാ​ർ ഡ്രൈ​വ​ർ, ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഇ​വ​രെ ടെ​സ്റ്റി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​യാ​യ കാ​ർ ഡ്രൈ​വ​ർ എ​ന്നി​വ​രും ക്വാ​റ​ന്‍റൈ​നി​ലാ​ണ്.

പി​റ്റേ​ന്ന് ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു ഡ്രൈ​വ​ർ ര​ണ്ടു​പേ​രെ ഈ ​കാ​റി​ൽ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചി​രു​ന്നു. ഈ ​ഡ്രൈ​വ​ർ തു​ട​ർ​ന്ന് ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ലെ ബേ​ക്ക​റി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു.

ഇ​തോ​ടെ ഡ്രൈ​വ​റോ​ടും ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രോ​ടും ഉ​ൾ​പ്പെ​ടെ ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ശ്രീ​ക​ണ്ഠ​പു​ര​ത്തെ കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​പ​തോ​ളം പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് ഇതിനിടെ ഞായറാഴ്ച്ച കണ്ണൂർ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. നാലു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍ നിന്നുള്ള ഐഎക്‌സ് 714 വിമാനത്തില്‍ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19കാരി, മെയ് 22ന് ഇതേനമ്പര്‍ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 38കാരന്‍, മെയ് 27ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 18കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 23ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

രാജധാനി എക്‌സ്പ്രസ് വഴി മെയ് 22ന് ഡല്‍ഹിയില്‍ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25കാരന്‍ (ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസം), 28ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരന്‍, മെയ് 17ന് അഹമ്മദാബാദില്‍ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതില്‍ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

 വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞത് രണ്ട് ദിവസം: സുലേഖയുടെ കുടുംബം നിരീക്ഷണത്തിൽ!! വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞത് രണ്ട് ദിവസം: സുലേഖയുടെ കുടുംബം നിരീക്ഷണത്തിൽ!!

അടച്ചുപൂട്ടി അബൂദാബി; പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്ക് , എമിറേറ്റിനുള്ളിലുംഅടച്ചുപൂട്ടി അബൂദാബി; പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വിലക്ക് , എമിറേറ്റിനുള്ളിലും

English summary
More coronavirus cases reported from Sreekantapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X