Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കും: മെഡിക്കൽ ഓഫീസർ

കണ്ണൂർ: തിങ്കളാഴ്ച്ച മുതല്‍ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ 76 ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ ഐഎം എ ഹാള്‍ , കെ എ പി ക്യാമ്പ് മങ്ങാട്ടുപറമ്പ ,ആര്‍ സി അമല യൂ പി സ്‌കൂള്‍ പിണറായി , പാപ്പിനിശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും കോവിഡ് വാക്സിനേഷന്‍ നല്‍കും .ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍, 45 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ , പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന്‍ നല്‍കുന്നത്.

എന്നാല്‍ കെ എ പി ക്യാമ്പില്‍ സേനാംഗങ്ങള്‍ക്കു മാത്രമാണ് വാക്സിനേഷന്‍ നല്‍കുക.. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും അതിവേഗം വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് . സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 15 സ്വകാര്യ ആശുപത്രികളും തിങ്കളാഴ്ച വാക്സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും .സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കിയും വാക്സിന്‍ സ്വീകരിക്കാം.

covid

കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം തുറന്നു വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഗെറ്റ് ഓടിപി എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക.

മൊബൈലില്‍ വരുന്ന ഓടിപി നല്‍കുക .ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്‍കിയാല്‍ രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ലഭ്യമാകുന്ന വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കുക. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ 4 പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+