• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഐസിസ് ബന്ധം: വടക്കെ മലബാറിൽ കൂടുതൽ പേർ എൻഐഎ നിരീക്ഷണത്തിൽ

  • By Desk

കണ്ണൂർ: വടക്കെ മലബാറിൽ ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള കൂടുതൽ പേരെ വലയിലാക്കാൻ ദേശീയ അന്വേഷണ ഏജൻസിയൊരുങ്ങുന്നു. ഐസി സുമായി ഇൻ്റർനെറ്റ് ബന്ധം പുലർത്തുകയും അവരുടെ അതി തീവ്രമായ ആശയങ്ങൾ രഹസ്യ വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്ത കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ യുവതി യുവാക്കളെ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷണമാരംഭിച്ചിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി: സംഭവം നെടുമ്പാശ്ശേരിയിൽ!!

ഗൾഫിലേക്ക് ജോലി ആവശ്യാർത്ഥം പോയി മടങ്ങിയ ചില പ്രൊഫഷനലുകൾക്ക് ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.ഇവരുടെ മൊബൈൽ ഫോൺ നമ്പരുകൾ വഴി ബന്ധപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളും ഇ മെയിൽ ഇടപാടുകളുമാണ് പരിശോധിക്കുന്നത്. ഇതിനിടെ ഐ​എ​സി​ൽ പോ​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം ആ​രോ​പി​ച്ച് യു​എ​ഇ പു​റ​ത്താ​ക്കി​യ ഏ​ഴ് യു​വാ​ക്ക​ളെ എ​ൻ​ഐ​എ ചോ​ദ്യം​ചെ​യ്തിട്ടുണ്ട്. യു​എ​ഇ​യി​ൽ​നി​ന്നു നാ​ടു ക​ട​ത്ത​പ്പെ​ട്ട ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ട​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഐ​എ​സി​ൽ ചേ​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പോ​യ​വ​രു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച ഏ​ഴു പേ​രെ​യാ​ണ് യു​എ​ഇ നാ​ടു​ക​ട​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഏ​ഴ് യു​വാ​ക്ക​ളെ​യാ​ണ് യു​എ​ഇ സു​ര​ക്ഷാ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ മൂ​ന്നു മാ​സം ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ഇ​വ​രെ പി​ടി​കൂ​ടി എ​റ​ണാ​കു​ള​ത്തെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്തു പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ഐ​എ​സി​ൽ ചേ​ർ​ന്ന തൃ​ക്ക​രി​പ്പൂ​ർ ഉ​ടു​മ്പു​ന്ത​ല​യി​ലെ റാ​ഷി​ദ് അ​ബ്ദു​ള്ള, ഡോ. ​ഇ​ജാ​സ് എ​ന്നി​വ​രു​മാ​യി യു​വാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ യു​എ​ഇ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​ത്തുടർന്ന് നാ​ടുക​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ ഏ​ഴ് പേ​രെ​യും എ​ൻ​ഐ​എ ആ​സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2016 ലാ​ണ് ഇ​വ​ർ റാ​ഷി​ദ് അ​ബ​ദു​ല്ല, ഡോ. ​ഇ​ജാ​സ് എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ ശേ​ഷം യു​എ​ഇയി​ലെ​ത്തി​യ ഇ​വ​രെ​ല്ലാം ന​ല്ല ജോ​ലി​യി​ൽ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​തും നാ​ടു ക​ട​ത്ത​പ്പെ​ട്ട​തും. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇതു കാരണമാണമാണ് മലബാറിലേക്ക് കൂടുതൽ അന്വേഷണം വ്യാപിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി ഒരുങ്ങുന്നത്.

വടക്കെ മലബാർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് ഐസിസ് ബന്ധമുണ്ടെന്ന സൂചന നേരത്തെയുണ്ടായിരുന്നു കണ്ണൂർ. കാസർഗോഡ് ജില്ലകളിലെ ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രികരിച്ചാണ് ഈ സംഘടനകൾ വേരു പടർത്തിയിരിക്കുന്നത്. ഗൾഫിലേക്ക് ജോലി ആവശ്യാർത്ഥം പോകുന്ന യുവതി- യുവാക്കളിൽ അതിതീവ്രമായ ആശയങ്ങൾ കുത്തിവെച്ചാണ് ഇവർ തങ്ങളുടെ വശത്താക്കുന്നത് ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെ ഇടനിലക്കാരാക്കി മാറ്റിയാണ് ഇവരെ റിക്രൂട്ട്മെൻ്റ് ചെയ്യുന്നതെന്നാണ് വിവരം. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ നിന്നും കുടുംബസമേതം കാണാതായ ദമ്പതികൾ പിന്നീട് സിറിയയിലെ ഐ.എസ് ക്യാംപിലുണ്ടെന്ന് വ്യക്തമായിരുന്നു. ഇവർക്കു നാടും വീടുമായി ഏറെക്കാലമായി ബന്ധമൊന്നുമില്ല.

English summary
More people in Noth malabar district under scanner of NIA over connection with ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X