നൂറോളം വിദ്യാലയ ലൈബ്രറികള്‍ ശാക്തീകരിച്ചു
തലശേരി: താന്‍ വിരമിക്കുമ്പോള്‍ സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തക കിറ്റുനല്കി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്. കണ്ണൂര്‍ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൃഷ്ണന്കുറിയയാണ് 31 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത്. താന്‍ നേതൃത്വം നല്കി വരുന്ന നൂറോളം വിദ്യാലയങ്ങളില്‍ നിലവിലുള്ള ലൈബ്രറികള്‍ ശാക്തീകരിക്കുന്നതിന് പുസ്തക കിറ്റുകള്‍ നല്കുന്ന വിദ്യാഭ്യാസ ഓഫീസറെന്ന നിലയിലാണ് അദ്ദേഹം മാതൃകയാവുന്നത്.
കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എല്‍എസ്എസ് നേടിയ സബ് ജില്ല എന്ന ബഹുമതി കണ്ണൂര്‍ സൗത്ത് ഉപജില്ലയ്ക്ക് ലഭിച്ചത് ഇദ്ദേഹത്തിന്റെ ചിട്ടയായ നേതൃത്വ ഫലമാണ്. 600 ഓളം വരുന്ന സബ് ജില്ലയിലെ മുഴുവന്‍ അധ്യാപകരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റത്തെപ്പറ്റി അവബോധം വരുത്തി.

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒരു കുടുംബത്തിന് 12 ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മ്മിച്ചു വരുന്നു. മെയ് 31 ഓടെ പ്രവൃത്തി പൂര്‍ത്തീകരിക്കും. മുഴുവന്‍ വിദ്യാലയങ്ങളിലെയും പാചകത്തൊഴിലാളികള്‍ക്ക് രണ്ടു വീതം ഓവര്‍ കോട്ടുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഓരോ വിദ്യാലയത്തിന്റെയും ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ക്ക് മോട്ടിവേറ്റു നല്കുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും മാനേജര്‍മാരെയും വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു.പൊതു ജനങ്ങളെ പങ്കെടുപ്പിച്ചുള്ള സോഷ്യല്‍ മോണിറ്ററിംഗ് സബ് ജില്ലയില്‍ സജീവമാണ്.
നല്ലൊരു വായനക്കാരന് കൂടിയായ കൃഷ്ണന്‍കുറിയ 1993 ല്‍ പോലിസ് സേനയിലൂടെയാണ് സര്‍വീസ് തുടങ്ങുന്നത്.അഞ്ചര വര്‍ഷം സിവില്‍ പോലീസ് ഓഫീസറായി കണ്ണൂരില്‍ ജോലി ചെയ്തു.1998 ല്‍ മലപ്പുറം ജില്ലയിലെ വേങ്ങര ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടിയായി നിയമനം ലഭിച്ചു. വേങ്ങരയിലും വാഴക്കാട് ഹയര്‍ സെക്കന്ററി സ്കൂളിലുമായി 12 വര്‍ഷം ജോലി ചെയ്തു.
സര്‍വ്വ ശിക്ഷ അഭിയാന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായായാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ കൃഷ്ണന്‍കുറിയ കണ്ണൂരിലെത്തുന്നത്.തളിപ്പറമ്പ് സൗത്ത് സബ് ജില്ല സമഗ്ര ശിക്ഷ കേരളയുടെ പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.2018ല്‍ തൃശൂര്‍ ചാലക്കുടി സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസറായി.2020 ലാണ് കണ്ണൂര്‍ സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റത്.
ഐടിഅറ്റ് സ്കൂള്‍ ട്രെയിനര്‍ സിന്ധുവാണ് ഭാര്യ. ഡോ കാവേരി, കൃഷ്ണ എന്നിവര്‍ മക്കള്‍. 24 ന് രാവിലെ 10 മണിക്ക് പെരളശ്ശേരി എ.കെ.ജി.സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് കണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പുസ്തക കിറ്റുകള്‍ നല്‍കും.വി.ശിവദാസന്‍ എം.പി.ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിജു അധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സിക്രട്ടറി എം.കെ.മനോഹരന് മുഖ്യാതിഥിയാവും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications