കണ്ണുർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒൻപതേ മുക്കാൽ ലക്ഷം ഇന്ത്യൻ കറൻസിപിടികൂടി
മട്ടന്നുർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 9.45 ലക്ഷത്തിൻ്റെ ഇന്ത്യൻ കറൻസിയുമായി ഒരാൾ പിടിയിലായി കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് ഷാർജയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശിയായ മുഹമ്മദ് അൻവറിൽ നിന്നും കറൻസിപിടികൂടിയത്. കിയാൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളുടെ ലഗേജ് കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് നൽകുന്ന പ്രാഥമിക വിവരം മുഹമ്മദ് അൻവറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിനിയായ സ്ത്രീയിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. കണ്ണുർ വിമാനതാവളത്തിൽ നിന്നും കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാനിരിക്കെ സ്വർണക്കടത്ത് വർധിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂർ രാജ്യാന്തര വിമാന താവളം വഴി കണ്ണൂർ -ബഹറിൻ സെക്ടറിൽ എയർ ഇന്ത്യ വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ബംഗളൂരുവിൽ പുറപ്പെട്ട് കണ്ണൂർ വഴി ബഹറിനിലേക്കാണ് സർവീസ്. ഒക്ടോബർ 16 മുതൽ 2022 മാർച്ച് 26 വരെയാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. 254 സീറ്റുകളുള്ള വൈഡ് ബോഡി എയർ ക്രാഫ്റ്റ് വിഭാഗത്തിൽപ്പെട്ട ബോയിംഗ് 787-8 വിമാനമാണ് സർവീസ് നടത്തുക. ശനിയാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 1.15ന് ബഹറിനിൽ എത്തി രാത്രി 11.35ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 18 ബിസിനസ് ക്ലാസ് സീറ്റുകളും 238 ഇക്കോണമി സീറ്റുകളുമാണ് വിമാനത്തിലുണ്ടാകുക.
ടിക്കറ്റ് ബുക്കിംഗ് അടുത്ത ദിവസം തുടങ്ങും. കോവിഡ് നിയന്ത്രങ്ങൾക്ക് ശേഷം ആദ്യമായാണ് വിമാന സർവീസ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നത്. നേരത്തെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ബോയിംഗ് വിമാനങ്ങൾ കണ്ണൂരിലിറങ്ങിയിരുന്നു.












Click it and Unblock the Notifications