കണ്ണൂരില്‍ അമ്മയെയും മകളെയും ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂരില്‍ ദൂരുഹ സാഹചര്യത്തില്‍ അമ്മയെയും മകളെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ നഗരത്തിനടുത്തെകൊറ്റാളിക്കാവിന് സമീപമുള്ള വീട്ടിലാണ് അമ്മയെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകള്‍ ദീപ (44) എന്നിവരെയാണ് തിങ്കളാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭര്‍ത്താവ്. മകള്‍ ദീപ അവിവാഹിതയാണ്.

സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കൊറ്റാളിക്കാവിന് സമീപം താമസം തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായെങ്കിലും നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്താറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു
ഏപ്രില്‍ 26ന് ഇരുവരും വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ ഫാനും ലൈറ്റുകളും ഓണ്‍ ചെയ്ത നിലയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. അമ്മയും മകളും മരിച്ച കോണ്‍ക്രീറ്റ് വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഇതു മരണത്തെ കുറിച്ചു പൊലിസിന് സംശയമുണ്ടാക്കിയിട്ടുണ്ട്. ഇതേ കുറിച്ചു അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു. മരണകാരണമെന്തെന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷമേ വ്യക്തമാവുകയുള്ളു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി വരികയാണ്.


Click it and Unblock the Notifications