കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു, അമ്മയും ബന്ധുവും അറസ്റ്റില്‍
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ പരിയാരത്താണ് സംഭവം. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചു എന്നുമാണ് മാതാവിനെതിരെയുള്ള കുറ്റം. പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് പീഡിനത്തിനിരയായത്.

Recommended Video
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കുട്ടികള്‍ക്ക് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം തുറന്നുപറഞ്ഞത്. കഴിഞ്ഞ മാസം 28നായിരുന്നു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. ബന്ധുവാണ് ഇവരെ പീഡിപ്പിച്ചത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.
വീട്ടില്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ബന്ധുവാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്. നേരത്തെയും ഈ ബന്ധു വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പൊലീസ് കരുതുന്നത്. എല്ലാ കാര്യയും അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ഈ വിവരം പുറത്തുപറയാതെ മറച്ചുവച്ചെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പീഡന വിവരം പുറത്തായതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവില്‍ പോയി. തുടര്‍ന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം, പെണ്‍കുട്ടികള്‍ 2016 മുതല്‍ പീഡനത്തിനിരയായെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മയോടൊപ്പം താമസിക്കുന്നത് മുലതലാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. 2016 ഡിസംബറില്‍ ചെങ്ങളായയിലെ വാടകവീട്ടില്‍ താമസിക്കവെ അവിടെ ചെന്നും ഇയാള്‍ 13കാരിയെ പീഡിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. ഇ പരാതി ശ്രീകണഠാപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. സ്‌കുള്‍ വിദ്യാര്‍ത്ഥികളാണ് രണ്ട് പെണ്‍കുട്ടികളും












Click it and Unblock the Notifications