Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്തിനായി അമ്മയെ കൊല്ലാൻ നോക്കിയ മകനോട് 'അമ്മ ക്ഷമിച്ചു

തലശ്ശേരി: സ്വത്തിനു വേണ്ടി തന്നെ കൊല്ലാന്‍ നോക്കിയ കേസില്‍ മകനോട് ക്ഷമിച്ചു അമ്മ മനസ്. ഈ കേസില്‍ റിമാന്റില്‍ കഴിയുന്ന മകന് ജാമ്യം നല്‍കണോയെന്നു കോടതി അഭിപ്രായമാരാഞ്ഞപ്പോഴാണ്് അമ്മ ഈക്കാര്യത്തില്‍ മനസുതുറന്നത്. മകന് ജാമ്യം നല്‍കുന്നത് അമ്മയ്ക്കു ഭീഷണിയാണെന്ന ചെറുപുഴ പൊലിസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് കോടതി വയോധികയായ അമ്മയുടെഅഭിപ്രായം കൂടി തേടിയത്.പുളിങ്ങോം ചുണ്ടച്ചാലില്‍ വീട്ടില്‍ മേരിജോസഫാണ് (75) പരാതിക്കാരി.

സ്വത്തുലഭിക്കുന്നതിനായി തന്നെ വധിക്കാന്‍ ശ്രമിച്ച മകന്‍ ബെന്നിജോസഫ്(42)സമര്‍പ്പിച്ച ജാമ്യഹരജി പരിഗണിക്കവെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് പി. ഇന്ദിര മേരിയുടെ അഭിപ്രായം ആരാഞ്ഞത്. എന്നാല്‍ ശാരീരിക അവശതകള്‍കാരണം കോടതിയില്‍ ഹാജരാകാന്‍ കഴിയാഞ്ഞ ഇവര്‍ കഴിഞ്ഞ ദിവസം ജില്ലാ ഗവ. പ്ലീഡര്‍ ബി.പി ശശീന്ദ്രന്‍ മുഖേനെയാണ് ഈ വിഷയത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ മകന്‍ ഇനിയും തന്നെ ഉപദ്രവിക്കാന്‍ വരരുതെന്നും ഫോണില്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന കോടതി വിധിപറയുന്നത് മാറ്റിവച്ചു. സ്വത്ത് എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 31-നാണ മേരിയെ മകന്‍ ബെന്നി ക്രൂരമായി മര്‍ദ്ദിച്ചത്.

court

മേരിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചെറുപുഴ പൊലിസ് ഫെബ്രുവരി ഒന്നിന് ഇയാളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി.ഇയാളെ കോടതി റിമാന്റു ചെയ്തു. പരാതിക്കാരിയും മകനും ഒരേ വീട്ടിലാണ് താമസമെന്നും പ്രതിക്ക് ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്നും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടാണ് പൊലിസ് കോടതിയില്‍ സമര്‍പിച്ചത്. ഇതേ തുടര്‍ന്നാണ് കോടതി ജാമ്യവിഷയത്തില്‍ അമ്മയുടെ അഭിപ്രായം കൂടി തേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+