പതിനൊന്നുവയസുകാരിയായ ബാലികയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് റിമാന്‍ഡില്‍
അമ്മയുടെ സൃഹുത്തായ പ്രതി അമ്മയുടെ അറിവോടെയാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി

മയ്യില്‍: പതിനൊന്നുവയസുകാരിയായ ബാലികയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമ്മയുടെ സുഹൃത്ത് റിമാന്‍ഡില്‍. കഴിഞ്ഞ മൂന്ന് മാസക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ നഗരത്തിലെ വ്യാപാരിയായ പ്രതിയെ പോക്‌സോ ചുമത്തിയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കാട്ടാമ്പള്ളി ബാലന്‍ കിണറിനു സമീപം താമസിക്കുന്ന എം.പി.യഹിയയെ(58)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സി.കെ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.പതിനൊന്നു വയസുകാരിയായ ബാലികയെ ഇയാള്‍ കാറില്‍ ബലം പ്രയോഗിച്ചു കയറ്റി കണ്ണൂര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.കുട്ടിയുടെ അമ്മയുടെ സൃഹുത്താണിയാള്‍.അമ്മയുടെ അറിവോടെയാണ് ഇയാള്‍ പീഡപ്പിച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലിസ് ഇവരെ രണ്ടാം പ്രതിയാക്കി നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മൂന്ന് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടത്തി. കണ്ണൂര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ കാറില്‍ കൂട്ടിക്കൊണ്ടു പോയി അമ്മയുടെ ഒത്താശയോടെ കണ്ണൂര്‍ നഗരത്തിലെ വ്യാപാരിയായ പ്രതിപീഡിപ്പിച്ചുവെന്നാണ് പരാതി.
കുട്ടിവിവരമറിയിച്ചതിനെ തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും ചൈല്‍ഡ് ലൈന്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനൊന്നുവയസുകാരിയായ പെണ്‍കുട്ടിയാണ് പീഡന ശ്രമത്തിന് ഇരയായത്. സംഭവത്തിനു ശേഷം യഹിയ ഒളിവിലായിരുന്നു. പ്രതിക്കായി പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഈയാള്‍ കണ്ണൂരില്‍ നിന്നും പിടിയിലാകുന്നത്. പ്രതിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ പോക്‌സോ കേസില്‍ പ്രതിയായ വ്യാപാരിയെ അറസ്റ്റു ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.












Click it and Unblock the Notifications