കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ വ്യാപകപരിശോധന: എണ്‍പതോളം ബസുകള്‍ക്കെതിരേ നടപടി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടി ഒ:.എം.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കി. കണ്ണൂര്‍,തലശ്ശേരി ബസ് സ്റ്റാന്റുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നാലു സ്‌കാഡുകളായി നടത്തിയ വാഹന പരിശോധനയില്‍ എണ്‍പതോളം ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

<strong>പട്ടാപ്പകൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; കൊടും ക്രിമിനലുകൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ</strong>പട്ടാപ്പകൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; കൊടും ക്രിമിനലുകൾ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ

ബസ്സുകളില്‍ ഘടിപ്പിച്ചിട്ടുള്ള എയര്‍ഹോണുകള്‍, മ്യൂസിക് സിസ്റ്റം എന്നിവമൂന്നു ദിവസത്തിനകം അഴിച്ച് മാറ്റി അതാത് ആര്‍ടി ഓഫീസിനുള്ളില്‍ പരിശോധനക്ക് ഹാജരാക്കേണ്ടതാണെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബസ്സുകളില്‍ വിവിധ വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള അംഗപരിമിതര്‍,സ്ത്രീകള്‍,മുതിര്‍ന്ന പൗരന്മാര്‍,അന്ധമ്മാര്‍,എന്നിവര്‍ക്കുള്ള സീറ്റുകള്‍ സംവരണമേര്‍പ്പെടുത്താത്ത ബസ്സുകള്‍ക്കെതിരെ കേസെടുക്കുകയുണ്ടായി.സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചിട്ടുള്ള ബസ്സുകള്‍ക്കെതിരെയും കേസെടുത്തു.

Motor vehicle department

തലശ്ശേരി ഭാഗത്ത് യാത്രക്കാരെ കയറ്റി മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെയും കേസെടുത്തു.വാഹനപരിശോധനയില്‍ എം.വി ഐ മാരായാ ബേബി ജോണ്‍,സുധാകരന്‍ പി,ശ്രീനിവാസന്‍ പി,റിജിന്‍ എന്‍ ആര്‍,വല്‍സരാജന്‍ എന്നിവരും പതിനഞ്ചോളം എ.എം.വിഐമാരും പങ്കെടുത്തു. തുടര്‍ന്നും കര്‍ശന പരിശോധന നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു അറിയിച്ചു

English summary
Motor vehicle department's inspection in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X