കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രി പങ്കെടുത്ത സിഎം അറ്റ് ക്യാംപസ് പരിപാടിയിലേക്ക് എംഎസ്എഫ് പ്രതിഷേധ മാർച്ച്

  • By Desk
Google Oneindia Malayalam News

കണ്ണുർ: മുഖ്യമന്ത്രി പങ്കെടുക്കുത്ത സിഎം അറ്റ് ക്യാംപസ് പരിപാടിയിലേക്ക് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ശനിയാഴ്ച്ച രാവിലെ പത്തിന് ബക്കളം പെട്രോൾ പമ്പിനു സമീപത്തുനിന്നും ആരംഭിച്ച മാർച്ച് പോലീസ് ധർമ്മശാലയിൽ നിന്നും തടഞ്ഞു. പ്രവർത്തകർ പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

തൃശ്ശൂര്‍ ജില്ലയിൽ 553 പേര്‍ക്ക് കൂടി കോവിഡ്; 477 പേര്‍ രോഗമുക്തരായി
നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിൻ്റെ ഭാവി എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടി മാങ്ങാട്ട് പറമ്പിൽ നടന്നത്. ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്, വിദ്യാർത്ഥികൾ തെരുവിലാണ് എന്നീ ചോദ്യങ്ങൾ ഉന്നയിച്ചാണ് എംഎസ്എഫ് മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിലേക്ക് മാർച്ച്‌ നടത്തിയത്. ധർമ്മശാലയിൽ എത്തുമ്പോഴേക്കും തളിപ്പറമ്പ് ഡിവൈഎസ്പി എൻ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച്‌ തടയുകയും ചെയ്തു. തുടർന്നാണ് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി ദേശീയപാതയിൽ കുത്തിരിപ്പ് നടത്തിയത്. അര മണിക്കൂറോളം നേരം റോഡിൽ പ്രതിഷേധിച്ച ശേഷമാണു പ്രവർത്തകർ പിരിഞ്ഞു പോയത്. എംഎസ്എഫ് സംസ്ഥാന - പ്രസിഡന്റ് പി കെ നവാസ് പ്രതിഷേധമാർച്ച്‌ ഉദ്ഘാടനം ചെയ്തു.

pinarayi-22-14

സംസ്ഥാന ജനറൽ,സെക്രട്ടറി ലത്തിഫ് തുറയൂർ അധ്യക്ഷത വഹിച്ചു. നജാഫ് സി കെ, കെ എം ഷിബു, ഷജീർ ഇഖ്ബാൽ,നസീർ പുറത്തിൽ,ജാസിർ പെരുവണ തുടങ്ങിയവർ സംസാരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സർവകലാശാല വിദ്യാർത്ഥികളുമായി ആശയ സംവാദം നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിൽ എത്തുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കണ്ണുർ സർവകലാശാല മാങ്ങാട്ട് പറമ്പ ക്യാംപസിൽ വിദ്യാർത്ഥികളുമായും വിദ്യാഭ്യാസ വിചക്ഷണന്മാരുമായും സംവദിക്കുകയായിരുന്നു അദ്ദേഹം 'ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസ്യതമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റികളിൽ പരിചയ സമ്പന്നരായ ഫാക്കൽറ്റി, പുതിയ തസ്തികകൾ, പശ്ചാത്തല സൗകര്യങ്ങൾ, കാലാനുസതമായ കോഴ്സുകൾ, പഠിക്കുമ്പോൾ തന്നെ തൊഴിൽ നൈപുണ്യ വർദ്ധനവ്,സംരഭകത്വ താൽപര്യം വർദ്ധിപ്പിക്കുക എന്നിവയിലൂടെ വിദ്യാർത്ഥി സമൂഹത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർവകലാശാലകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. പിജി തലത്തിൽ നിർധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ ഒറ്റതവണായി നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതു സംബന്ധിച്ച കാര്യങ്ങൾ നടത്തിവരികയാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട 200 ഓളം വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുമായി സംവദിക്കാനുള്ള അവസരം ലഭിച്ചത്. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി ജലീൽ, കൈരളി ടി.വി അശ്വമേധം ഫെയിംജി.എസ് പ്രദീപ്, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗംഎൻ സുകന്യ, വൈസ് ചാൻസലർഗോപിനാഥ് രവീന്ദ്രൻ, മാധ്യമ പ്രവർത്തകൻ എം വിനികേഷ് കുമാർ,എ സാബു, എം.കെ ഹസ്സൻ, ജെയിംസ് മാത്യു, ടി വി രാജേഷ് തുടങ്ങിയവർ സംവാദ പരിപാടിയിൽ പങ്കെടുത്തു.

English summary
MSF protest against Chief minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X