കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ ശ്യാമളയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ്; സാജന്റെ മരണത്തിന് കാരണം ശ്യാമളയുടെ കുടുംബത്തെ പാര്‍ട്ണറാക്കാന്‍ വിസമ്മതിച്ചതെന്ന് എംടി രമേശൻ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ അധ്യക്ഷയുടെ കുടുംബത്തെ പങ്കാളികളാക്കാന്‍വിസമ്മതിച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം നടത്തുക, നഗസഭ ചെയര്‍പേഴ്‌സണിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി എന്‍ആര്‍ഐ സെല്ലിന്റെയും കേരള പ്രവാസി ക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ ധര്‍ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

<strong>ഛായാഗ്രഹകൻ എംജെ രാധാകൃഷ്ണൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്...</strong>ഛായാഗ്രഹകൻ എംജെ രാധാകൃഷ്ണൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്...

കേരളത്തിലെ പ്രവാസികളെ സിപിഎം കറവപ്പശുക്കളെപ്പോലെയാണ് കാണുന്നത്. പണം മാത്രമല്ല പകരം കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യേണ്ട ഗതികേടിലാണ് ഓരോ പ്രവാസി വ്യവസായികളും. അതുകൊണ്ട് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതെ സിപിഎം നേതാക്കളുടെ മക്കള്‍ ഓരോരോ പ്രമുഖ കമ്പനികളുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നത്.

Mt Ramesh

ഇത്തരത്തില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സ്ഥാപനത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷയുടെ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാത്തതുകൊണ്ടാണ് സാജന്‍ പാറയിലിനു ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി. ബിജെപി എന്‍.ആര്‍.ഐ സെല്‍ ജനറല്‍ സെക്രട്ടറി എന്‍.ഹരികുമാര്‍ അധ്യക്ഷനായി. കെ രഞ്ജിത്ത്, ടി വി വേണുഗോപാല്‍, പി സത്യപ്രകാശ്, മന്‍സൂര്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
MT Ramesan against PK Shyamala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X