കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പ് പിടിക്കാന്‍ മുഹമ്മദ് എം ബ്ലാത്തൂരിനെ രംഗത്തിറക്കി കോണ്‍ഗ്രസ്; ആവേശം സുധാകരന്‍റെ ലീഡ്

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇടതുപക്ഷത്തിന്‍റെ ഉരുക്ക് കോട്ടകളില്‍ ഒന്നാണ് തളിപ്പറമ്പ്. 1967 മുതല്‍ 2016 വരെ നടന്ന 14 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തളിപ്പറമ്പ് മണ്ഡലം ഇടതുമുന്നണിയെ കൈവിട്ടത് ഒരിക്കല്‍ മാത്രം. ശേഷിക്കുന്ന 13 തവണയവും വിജയിച്ചത് സിപിഎം മാത്രം. 1970 ലായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി അല്ലാത്ത ഒരാള്‍ തളിപ്പറമ്പില്‍ നിന്നും വിജയിച്ച് നിയമസഭയില്‍ എത്തിയത്. വിജയി കോണ്‍ഗ്രസിലെ സിപി ഗോവിന്ദന്‍ നായര്‍. എന്നാല്‍ കഴിഞ്ഞ അരനൂറ്റാണ്ടിന്‍റെ തോല്‍വിയുടെ ചരിത്രം ഇത്തവണ എന്ത് വിലകൊടുത്തും തിരുത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

തളിപ്പറമ്പ മണ്ഡലം

തളിപ്പറമ്പ മണ്ഡലം

യുഡിഎഫില്‍ കണ്ണൂരിലെ കേരള കോണ്‍ഗ്രസിന്‍റെ ഏക സീറ്റായിരുന്നു തളിപ്പറമ്പ്. സ്ഥിരമായി മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയത്തിലെത്താല്‍ അവര്‍ക്ക് സാധിച്ചില്ല. 2016 ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ രാജേഷ് നമ്പ്യാരെ 40617 വോട്ടിന് പരാജയപ്പെടുത്തിയായിരുന്ന സിപിഎം സ്ഥാനാര്‍ത്ഥി ജയിംസ് മാത്യു രണ്ടാം തവണയും മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

സീറ്റ് കോണ്‍ഗ്രസിന്

സീറ്റ് കോണ്‍ഗ്രസിന്

ഇത്തവണ കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് പോയതിനാല്‍ സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ച മറ്റ് സീറ്റുകളില്‍ എല്ലാം ജോസഫ് വിഭാഗം ശക്തമായ അവകാശ വാദം ഉന്നയിച്ചെങ്കിലും തളിപ്പറമ്പ് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ആദ്യമെ അറിയിച്ചത് സീറ്റ് ഏറ്റെടുക്കുന്നത് കോണ്‍ഗ്രസിന് എളുപ്പമാക്കി.

തളിപ്പറമ്പ പിടിക്കാം

തളിപ്പറമ്പ പിടിക്കാം

വര്‍ഷങ്ങള്‍ക്ക് ശേഷം തളിപ്പറമ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് കോണ്‍ഗ്രസ് നേതത്വവും പ്രവര്‍ത്തകരും. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് എം ബ്ലാത്തൂരിനെ രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ രാഷ്ട്രീയത്തിന് അതീതമായി തന്നെ മികച്ച പ്രതിച്ഛായയുള്ള മുഹമ്മദ് ബ്ലാത്തൂരിലൂടെ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളില്‍ ഒന്നാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വിജയം വിദൂരമല്ലെന്നാണ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും അതൃപ്തിയുമാണ് പരാജയത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റവും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

സുധാകരന്‍റെ ലീഡ്

സുധാകരന്‍റെ ലീഡ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന് തളിപ്പറമ്പ് മണ്ഡലം പരിധിയില്‍ 725 വോട്ടിന്‍റെ മേല്‍ക്കൈ ലഭിച്ചു. ഇതോടെയാണ് ഒരു കൈ നോക്കിയാല്‍ കൂടെ പോരുന്ന മണ്ഡലങ്ങളുടെ പരിധിയിലേക്ക് തളിപ്പറമ്പും എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറിയെങ്കിലും വ്യാപക കള്ളവോട്ടും ബുത്തുപിടിത്തവും നടന്നെന്നാണ് ആരോപണം.

 മുഹമ്മദ് എം ബ്ലാത്തൂര്‍

മുഹമ്മദ് എം ബ്ലാത്തൂര്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നഗരസഭയില്‍ യുഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നഗരസഭയിലെ 19 സീറ്റില്‍ വിജയിച്ച് അധികാരത്തിലെത്താന്‍ യുഡിഎഫിന് സാധിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായിരുന്നു മുഹമ്മദ് എം ബ്ലാത്തൂരിന്‍റെ പേര് നിര്‍ദേശിക്കുന്നതില്‍ മറ്റ് വലിയ അഭിപ്രായ വ്യത്യാസങ്ങളൊന്നും ഉയര്‍ന്ന് വന്നിട്ടുമില്ല.

കുത്തുപറമ്പ് ലീഗിന്

കുത്തുപറമ്പ് ലീഗിന്

കെ എസ് യു നേതാവായ വിപി അബ്ദുള്‍ റഷീദിന്‍റെ പേരാണ് മണ്ഡലത്തില്‍ നിന്നും ഉയര്‍ന്ന് വന്ന മറ്റൊരു പേര്. ഐ ഗ്രൂപ്പിന്‍റെ പിന്തുണ അബ്ദുള്‍ റഷീദിനുണ്ട്. നേരത്തെ ലോക്സഭയിലെ ലീഡിനെ തുടര്‍ന്ന് മുസ്ലിം ലീഗും മണ്ഡലത്തില്‍ കണ്ണുവെച്ചിരുന്നു. ജില്ലയിലെ രണ്ടാം സീറ്റായി തളിപ്പറമ്പ് ലഭിക്കണമെന്ന ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കുത്തുപറമ്പ് ലീഗിന് നല്‍കി അവരെ അനുനയിപ്പിക്കുകയായിരുന്നു.

ജയിംസ് മാത്യു ഇല്ല

ജയിംസ് മാത്യു ഇല്ല

അതേസമയം, രണ്ട് ടേം നിബന്ധന കര്‍ശന നടപ്പാക്കുന്നതില്‍ സിപിഎമ്മിനായി മത്സരിക്കാന്‍ ഇത്തവണ ജയിംസ് മാത്യു ഉണ്ടാവില്ല. പകരം എംവി ഗോവിന്ദന്‍റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണക്കില്‍ മണ്ഡലത്തില്‍ 16735 വോട്ടിന്‍റെ ലീഡാണ് ഉള്ളതെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് നാല്‍പ്പതിനായിരത്തിന് മുകളിലേക്ക് കുതിക്കുമെന്ന് ഇടത് നേതാക്കള്‍ പറയുന്നു.

ആന്തൂരിലെ വോട്ടുകള്‍

ആന്തൂരിലെ വോട്ടുകള്‍

ഇടതിന്‍റെ ഈ ആത്മവിശ്വാസത്തിന് ചെറിയ അടിസ്ഥാനവുമുണ്ട്. ആന്തൂരിലെ ആറു വാർഡ് ഉൾപ്പെടെ ഏതാനും തദ്ദേശസ്ഥാപനങ്ങളിൽ സിപിഎം എതിരില്ലാതെ ജയിച്ചതിനാൽ വോട്ടെടുപ്പു നടന്നിരുന്നില്ല. നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുമ്പോള്‍ ആകെ വോട്ട് കണക്കില്‍ വലിയ വ്യത്യാസം ഉണ്ടാവുമെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ വ്യാപക കള്ളവോട്ടാണ് നടക്കാറുള്ളതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

തളിപ്പറമ്പ, ആന്തൂര്‍

തളിപ്പറമ്പ, ആന്തൂര്‍

തളിപ്പറമ്പ, ആന്തൂര്‍ എന്നീ രണ്ട് നഗരസഭകളാണ് തളിപ്പറമ്പ് മണ്ഡലത്തിലുള്ളത്. ഇതില്‍ തളിപ്പറപ്പ് യുഡിഎഫും ആന്തൂര്‍ പ്രതിപക്ഷം പോലും ഇല്ലാതെ സിപിഎമ്മും ഭരിക്കുന്നു. ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുകളും യുഡിഎഫിന്‍റെ കൈവശമാണ്. കുറ്റ്യാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം, കുറുമാത്തൂര്‍ പഞ്ചായത്തുകളാണ് എല്‍ഡിഎഫിന്‍റെ കൈവശമുള്ളത്.

സാറ അലി ഖാന്റെ മനോഹരമായ ചിത്രങ്ങള്‍ കാണാം

English summary
Muhammad Blathur may be the Congress candidate in the Taliparamba constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X