ആര്‍ഷോയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുമായി ബന്ധമെന്ന് മുഹമ്മദ് ഷമ്മാസ്
കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐക്കതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കെഎസ്‌യു നേതാവ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ ആളാണേയെന്നു കെഎസ്‌യു സംശയിക്കുന്നതായി സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 മുതല്‍ എംഎസ്എം കോളേജില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്ലാതെ എസ്എഫ്‌ഐ നേതാവ് പിജി കോഴ്സിന് ചേര്‍ന്നതില്‍ കോളേജ് അധികൃതര്‍ക്കും അന്നത്തെ പ്രിന്‍സിപ്പാള്‍ ഭദ്ര കുമാരിക്കും സിപിഎം ജില്ല കമ്മിറ്റിയംഗം ബാബുജാനും പങ്കുണ്ട്. കഴിഞ്ഞ ജൂണ്‍ 17 ന് കെഎസ്‌യു നേതാവ് മാഹിന്‍ എസ്പി ചൈത്ര തെരസാ ജോണിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും ഷമ്മാസ് ആരോപിച്ചു.

2016 മുതല്‍ വ്യാപകമായ ക്രമക്കേടുകള്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്നിട്ടുണ്ട്. ഇതൊക്കെ സമഗ്രമായി അന്വേഷിക്കാന്‍ തയ്യാറാകണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു. എസ്എഫ്‌ഐ ക്കാരുടെ ജോലിയിപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനാണ്. ക്രമക്കേട് നടത്തിയ നിഖില്‍ തോമസിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ലെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തിട്ടും നിഖില്‍ തോമസിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കെഎസ്‌യുവിന് നല്‍കിയിട്ടില്ല. നിഖില്‍ തോമസിനെ സംരക്ഷിക്കാനുളള കളളക്കളിയാണ് കോളേജ് അധികൃതര്‍ നടത്തിയത്. ഈ സംഭവത്തില്‍ കോളേജ് അധികൃതര്‍ മാത്രമല്ല കേരള യൂണിവേഴ്സിറ്റിയിലെ ഉന്നതരും കുടുങ്ങുമെന്ന് ഷമ്മാസ് പറഞ്ഞു. എറണാകുളം മാഹാരാജാസിലെ വ്യാജസര്‍ട്ടിഫിക്കറ്റിലെ പ്രതിയായ വിദ്യ ഇപ്പോഴും ഒളിവിലാണ്.
പൊലിസിന് അവരെ പിടികൂടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എസ്എഫ്‌ഐ സംസ്ഥാനെ സെക്രട്ടറി പിഎം ആര്‍ഷോയുമായി നല്ല ബന്ധം പുലര്‍ത്തുന്ന വനിതാ നേതാവാണ് വിദ്യ. ആര്‍ഷോയെ ചോദ്യം ചെയ്താല്‍ വിദ്യയെവിടെയാണെന്ന വിവരം പൊലിസിന് ലഭിക്കും. അല്ലെങ്കില്‍ അരിക്കൊമ്പന് റേഡിയോ കോളര്‍ സ്ഥാപിച്ചതു പോലെ ആര്‍ഷോയ്ക്കും റേഡിയോ കോളര്‍ സ്ഥാപിക്കണമെന്നും മുഹമ്മദ് ഷമ്മാസ് പരിഹസിച്ചു.
എസ്എഫ്‌ഐ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ കെഎസ്‌യു നിയമനടപടിയുമായി മുന്നോട്ടുപോകും. 2016-മുതല്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു അഡ്മിഷന്‍ ലഭിച്ചത് പരിശോധിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറാകണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications