കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എസ്എല്‍സി: കണ്ണൂരിന് വിജയക്കുതിപ്പേകിയത് മുകുളം പദ്ധതി, ആറളം സ്‌കൂളിന്റെ നൂറുമേനി വിജയത്തിലും!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയുടെ വിജയത്തിളക്കത്തിനു പിന്നില്‍ ജില്ലാ പഞ്ചായത്തിന്റെ മുകുളം പദ്ധതിയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കïെത്തി പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. ഇതിനായി സ്‌കൂളുകളില്‍ ഓഗസ്റ്റില്‍ തന്നെ പദ്ധതികള്‍ ക്രമീകരിച്ചു. നവംബര്‍ മാസം മുതല്‍ സ്‌കൂള്‍ തലത്തില്‍ പ്രത്യേക ക്ലാസുകള്‍ നടത്തി. ഇംഗ്ലീഷ്, കണക്ക് എന്നീ പ്രയാസമേറിയ വിഷയങ്ങളിലായിരുന്നു ആദ്യം പരിശീലനം നടത്തിയത്. പിന്നീട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്‍പശാലയില്‍നിന്നു വിദ്യാര്‍ഥികള്‍ക്കു സാമൂഹ്യ ശാസ്ത്രത്തിലും പ്രയാസമുïെന്നു അറിഞ്ഞു. മികച്ച അധ്യാപകരെ ഉള്‍പ്പെടുത്തി ഈ വിഷയത്തിനും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചു.

50 ശതമാനം വിവിപാറ്റ് രസീത് എണ്ണാന്‍ സാധിക്കില്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീം കോടതി തള്ളി50 ശതമാനം വിവിപാറ്റ് രസീത് എണ്ണാന്‍ സാധിക്കില്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീം കോടതി തള്ളി

മുകുളം പദ്ധതി ഇപ്പോള്‍ എട്ടു മുതല്‍ പ്ലസ്ടു തലത്തിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി ഓരോ വിദ്യാര്‍ഥിക്കും ജില്ലാ പഞ്ചായത്ത് അഞ്ചുരൂപ വീതമായിരുന്നു ആദ്യംഫണ്ട് നീക്കിയത്. ഇപ്പോള്‍ 16 രൂപ വകയിരുത്തി. ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ആറളം ഫാം സ്‌കൂളിന്റെ നൂറുമേനി വിജയവും ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിലൂടെയുള്ള വിജയമാണ്. ഇവിടെ മുകുളം പദ്ധതി പ്രത്യേക ശ്രദ്ധയോടെയാണ് നടപ്പാക്കിയത്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇക്കുറി കണ്ണൂരിന്റെ വിജയക്കുതിപ്പ്. 99.15ശതമാനം വിജയം കരസ്ഥമാക്കിയാണ്. സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനമാണിത്.

പദ്ധതി പ്ലസ്ടുവിലേക്ക്

പദ്ധതി പ്ലസ്ടുവിലേക്ക്

മുകുളം പദ്ധതി ഇപ്പോള്‍ എട്ടു മുതല്‍ പ്ലസ്ടു തലത്തിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി ഓരോ വിദ്യാര്‍ഥിക്കും ജില്ലാ പഞ്ചായത്ത് അഞ്ചുരൂപ വീതമായിരുന്നു ആദ്യംഫï് നീക്കിയത്. ഇപ്പോള്‍ 16 രൂപ വകയിരുത്തി. ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ആറളം ഫാം സ്‌കൂളിന്റെ നൂറുമേനി വിജയവും ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിലൂടെയുള്ള വിജയമാണ്. ഇവിടെ മുകുളം പദ്ധതി പ്രത്യേക ശ്രദ്ധയോടെയാണ് നടപ്പാക്കിയത്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇക്കുറി കണ്ണൂരിന്റെ വിജയക്കുതിപ്പ്. 99.15ശതമാനം വിജയം കരസ്ഥമാക്കിയാണ്. സംസ്ഥാനതലത്തില്‍ രïാംസ്ഥാനമാണിത്.

ജില്ലയില്‍ 34200പേര്‍ പരീക്ഷ എഴുതിയതില്‍ 33908 പേരും ഉന്നതപഠനത്തിന് അര്‍ഹരായി. 126 സ്‌കൂളുകള്‍ 100 ശതമാനവും 29 സ്‌കൂളുകള്‍ 99 ശതമാനവും വിജയം നേടി. 62 സര്‍ക്കാര്‍ സ്‌കൂളാണ് നൂറുമേനിക്കാര്‍. 36 എയ്ഡഡ്, 28 അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ നൂറുശതമാനം വിജയം നേടി. ജില്ലയില്‍ 211 സ്‌കൂളുകളിലായാണ് വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 3748 വിദ്യാര്‍ഥികള്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 1296 ആണ്‍കുട്ടികളും 2452 പെണ്‍കുട്ടികളുമാണ് എ പ്ലസ് നേടിയത്.

 1145 പേര്‍ക്ക് എപ്ലസ്

1145 പേര്‍ക്ക് എപ്ലസ്


പൊതുവിദ്യാലയത്തില്‍ 1145 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. ഇതില്‍ 789 പെണ്‍കുട്ടികളും 356 ആണ്‍കുട്ടികളും ഉള്‍പ്പെടും. എയ്ഡഡില്‍ 2350 പേരാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. ഇതില്‍ 1494 പെണ്‍കുട്ടികളും 856 ആണ്‍കുട്ടികളും എ പ്ലസ് നേടി. അണ്‍എയ്ഡഡില്‍ 253 പേരാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഇതില്‍ 169 പെണ്‍കുട്ടികളും 84 ആണ്‍കുട്ടികളും എ പ്ലസ് സ്വന്തമാക്കി. 44 എസ്.സിഎസ്.ടി വിദ്യാര്‍ഥികള്‍ എ പ്ലസ് സ്വന്തമാക്കി. 99 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളില്‍ 11പൊതുവിദ്യാലയങ്ങളാണ്. തളിപ്പറമ്പില്‍ പരീക്ഷക്കിരുന്ന 12024 വിദ്യാര്‍ഥികളില്‍ 11931 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 99.23 വിജയ ശതമാനം. തലശ്ശേരിയില്‍ 14491 വിദ്യാര്‍ഥികളില്‍ 14363 പേര്‍ വിജയികളായി. വിജയശതമാനം 99.12. കണ്ണൂരില്‍ 7685 പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 7614 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. 99.08 ആണ് വിജയശതമാനം.

 നൂറുമേനിയുടെ പകിട്ട്

നൂറുമേനിയുടെ പകിട്ട്

സംസ്ഥാനതലത്തില്‍ നൂറുമേനി സ്വന്തമാക്കിയ ഒന്നും രണ്ടാം സ്ഥാനം നേടിയ വിദ്യാലയങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍. 1104 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി. രïാം സ്ഥാനത്തുള്ള എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂരില്‍ 892 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കൂടാളി എച്ച്.എസ്.എസ് സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്തുï്. പരീക്ഷ എഴുതിയ 591 പേരും എ പ്ലസ് നേടി. ഇവ മൂന്നും എയ്ഡഡ് സ്‌കൂളുകളാണ്. പൊതുവിദ്യാലയത്തില്‍ 412 കുട്ടികളെ പരീക്ഷ എഴുതിയതില്‍ കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസ് നൂറു ശതമാനം വിജയം നേടി. അണ്‍എയ്ഡഡ് വിദ്യാലയത്തില്‍ 145 വിദ്യാര്‍ഥികളുമായി റാണി ജയ് എച്ച്.എസ്.എസ് നിര്‍മലഗിരിയും നൂറു ശതമാനം വിജയം നേടി

English summary
Mukulam scheme influences Kannur's SSLC result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X