പാനൂര്‍ നഗരസഭാസെക്രട്ടറിയുടെ വിവാദ ഫോണ്‍സംഭാഷണം; പിന്നാലെ നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി
കണ്ണൂര്‍: പാനൂര്‍ നഗരസഭാ ചെയര്‍മാനും മുസ്‌ലിംലീഗ് നേതാക്കള്‍ക്കുമെതിരെയുളള നഗരസഭാ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട അജ്ഞാതനായ കൗണ്‍സിലര്‍ക്കെതിരെ നടപടി വേണമെന്ന് ഈക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കൗണ്‍സിലറും സി പി എം നേതാവുമായ കെ.കെ സുധീര്‍ കുമാറുമാണ് ഉന്നയിച്ചത്. പാനൂര്‍ നഗരസഭയിലെ ജീവനക്കാരനായ അശോകന്റെ ഫോണ്‍ കൈക്കലാക്കിയ കൗണ്‍സിലറാണ് ഓഡിയൊ സന്ദേശം പുറത്ത് വിട്ടത്.സെക്രട്ടറിക്കൊപ്പം തന്നെ കുറ്റക്കാരനാണ് ഈ ഉദ്യോഗസ്ഥനെന്നും

ഇയാള്‍ക്കെതിരെയും നടപടി വേണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ എല്‍ ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.എം ടി കെ ബാബു, ദാസന്‍ മാസ്റ്റര്‍, പി.കെ പ്രവീണ്‍, എന്നിവരും സെക്രട്ടറിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതിനെ അനുകൂലിക്കുകയും ഈക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എല്‍.ഡി. എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനിടെ പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വി.നാസര്‍ മാസ്റ്റര്‍ക്കും മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുമെതിരെ
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പാനൂര്‍ നഗരസഭാസെക്രട്ടറിയെ
മാനന്തവാടിയിലേക്ക് സ്ഥലംമാറ്റിപാനൂര്‍നഗരസഭാ ചെയര്‍മാനെ ഇ.ഡിയെക്കൊണ്ടു ചവുട്ടിക്കൂട്ടി ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയിടുന്നതുള്‍പ്പെടെയുളള വിവാദഫോണ്‍ സന്ദേശം സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചതിനെ തുടര്‍ന്ന്പാനൂര്‍ നഗരസഭാ സെക്രട്ടറി പ്രവീണിനെ സ്ഥലം മാറ്റി.വിവാദനായകനായ നഗരസഭാ സെക്രട്ടറിയെ മാനന്തവാടിയിലേക്കാണ് തദ്ദേശസ്വയംഭരണവകുപ്പ് സ്ഥലംമാറ്റിയത്.
ചെയര്‍മാനെയും മുസ്‌ലിം ലീഗ് നേതാക്കളെയും അധിക്ഷേപിക്കുന്ന ശബ്ദം സന്ദേശംകഴിഞ്ഞദിവസമാണ് പുറത്തുവന്നത്.ഇസ്‌ലാമിക് ബ്രദര്‍ ഹുഡ് ഉള്‍പ്പെടെയുളള തീവ്രവാദ സംഘടനകളുടെ പേരും ശബ്ദസന്ദേശത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.നഗസഭാ സെക്രട്ടറിയുടെ എട്ടുമിനുറ്റും പതിനാലു സെക്കന്‍ഡും നീണ്ടു നില്‍ക്കുന്ന ശബ്ദ സന്ദേശം ശ്രവിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അശോകനോട് അശോകന് ഈക്കാര്യങ്ങളെകുറിച്ചു ഒന്നുമറിയില്ലെന്നും ഇദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്.
സെക്രട്ടറി പറയുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ ചെറുക്കാന്‍ ജീവനക്കാരന്‍ നടത്തുന്ന ശ്രമങ്ങളും ശബ്ദ സന്ദേശത്തില്‍ തിരിച്ചറിയാന്‍കഴിയുന്നുണ്ട്. സെക്രട്ടറി നടത്തിയ അധിക്ഷേപകരമായ ഫോണ്‍സംഭാഷണം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് വന്‍വിവാദമുണ്ടായത്. ഇതേ തുടര്‍ന്ന് വിവിധ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്്. ഇതേ തുടര്‍ന്നാണ് ഭരണ, പ്രതിപക്ഷഭേദമന്യേ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായത്.












Click it and Unblock the Notifications