കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞങ്ങാട് ഡിവൈഎഫ് ഐ നേതാവിന് വാട്സ്ആപ്പ് ഗ്രൂപ്പിൽ വധഭീഷണി; പോലീസിൽ പരാതി നൽകിയതിന് പിന്നാലെ വധശ്രമം, നാല് പേർക്കെതിരെ കേസ്!

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വധഭീഷണി മുഴക്കിയതിന് പോലീസില്‍ പരാതി നല്‍കിയ ഡിവൈഎഫ്ഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ പുതുക്കൈ വില്ലേജ് കമ്മിറ്റി അംഗം മോനാച്ച കാര്‍ത്തികയിലെ ശിവചന്ദ്ര (30) നെയാണ് അരയി ഏരത്ത്മുണ്ട്യ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഒരു സംഘം അക്രമിച്ചത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശിവചന്ദ്രന്‍ ബൈക്ക് നിര്‍ത്തി ഒരു സുഹൃത്തിനെ അന്വേഷിച്ച് ചെന്നപ്പോഴാണത്രെ പള്ളിച്ചി ബാബു, സനോജ്, കുട്ടന്‍ തുടങ്ങി പത്തോളം പേര്‍ ചേര്‍ന്ന് അക്രമിച്ചത്.

<strong>അമിത് ഷായുടെ പകരക്കാരൻ ജെപി നദ്ദ തന്നെ? ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പെ നീക്കം തുടങ്ങി, കാരണം!!</strong>അമിത് ഷായുടെ പകരക്കാരൻ ജെപി നദ്ദ തന്നെ? ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പെ നീക്കം തുടങ്ങി, കാരണം!!

ബൈക്കിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഏതാനും മാസം മുമ്പ് നഗരസഭയിലെ വിവിധ ആനുകൂല്യങ്ങള്‍ക്കായി നഗരസഭാ കൗണ്‍സിലറെ ഏല്‍പ്പിച്ച അപേക്ഷാ ഫോറങ്ങള്‍ വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ശിവചന്ദ്രനും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നഗരസഭ ചെയര്‍മാനെ ഏല്‍പ്പിക്കുകയും ഇതിന്റെ ഫോട്ടോ പത്രങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Whatsapp

ഇതിനെതിരെ 'അരയി എന്റെ ഗ്രാമം' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പള്ളിച്ചി ബാബു ശിവചന്ദ്രനെതിരെ വധഭീഷണി മുഴക്കി പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാബു ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു. ഈ വൈരാഗ്യത്തിലാണ് ബാബുവിന്റെ നേതൃത്വത്തില്‍ പത്തോളം പേര്‍ ചേര്‍ന്ന് തന്നെ അക്രമിച്ചതെന്ന് ശിവചന്ദ്രന്‍ പറഞ്ഞു.

English summary
Murder attepmt against DYFI leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X