'കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചത് സിപിഎം-ആര്‍എസ്എസ് ധാരണ'
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാട്ടില്‍ കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഒളിവില്‍ താമസിച്ചത് സിപിഎമ്മുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. ആര്‍.എസ് എസ് കൊലയാളിയെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെ ഡിസിസി യുടെ ആഭിമുഖ്യത്തില്‍ പിണറായിയില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ ഒളിപ്പിച്ച അധ്യാപികയും ഭര്‍ത്താവും ഈ രഹസ്യ ധാരണ അറിയുമോയെന്ന് പറയാനാവില്ല എന്നാല്‍ അവര്‍ സി.പി.എം പ്രവര്‍ത്ത കരെല്ലാന്നാണ് എം.വി ജയരാജന്‍ പറയുന്നത്.

ഇപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പിശശിയെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് എല്ലാവര്‍ക്കു അറിയാം പി.കെ ശശിയെ കെ.ടി.ഡി.സി ചെയര്‍മാനാക്കി ഗോപി കോട്ട മുറിക്കലിനും മറ്റൊരു സ്ഥാനം കൊടുത്തു. ഇങ്ങനെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നവരാണ് ഇപ്പോള്‍ ഒരു അധ്യാപികയെ കുറിച്ചു രാഷ്ട്രീയ നേതാക്കള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നത്. സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീട്ടിന് സമീപമുള്ള വീടിനു നേരെ ബോംബേറ് നടന്നത്. ഈ കേസിലെ പ്രതികളെ ഇനിയും പിടികൂടാന്‍ പിണറായിയിലെ പൊലിസിന് കഴിഞ്ഞില്ല. സി.പി.എം പ്രവര്‍ത്തകനായ
പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതികളെ മുഴുവന്‍ അറസ്റ്റു ചെയ്യാന്‍ പിണറായി ഭരിക്കുന്ന പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. കെ.റെയില്‍ കുറ്റിയിടുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്യാന്‍ ധ്യതി കാണിക്കുന്നവരാണ് ഇവിടുത്തെ പൊലിസുകാര്‍. കൊലക്കേസ് പ്രതി മുഖ്യമന്ത്രിയുടെ വീടിന് സമീപത്ത് അഞ്ചു നാള്‍ താമസിച്ചിട്ടും പിടികൂടാന്‍ കഴിയാത്തത് ആര്‍.എസ്.എസുമായുളള രഹസ്യ ധാരണയുടെ ഭാഗമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച പ്രശാന്തനും ഭാര്യയും പറയുന്നത് അവര്‍ സിപി.എമ്മുകാരാണെന്നാണ് അല്ലെന്നാണ് സിപിഎം പറയുന്നത്.
ഇപ്പോള്‍ ആര്‍.എസ് എസ് ഏതാണ് സി.പി.എം ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. നേതാക്കളായ വി എ നാരായണന്‍ , സജീവ് മാറോളി , ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു വിവി പുരുഷോത്തമന്‍. അധ്യക്ഷത വഹിച്ചു കെ.സി മുഹമ്മദ് ഫൈസല്‍, പുതുക്കുടി ശ്രീധരന്‍, എന്‍ പി ശ്രീധരന്‍, രാജീവന്‍ പാനുണ്ട, രാജീവന്‍ എളയാവൂര്‍, കെ.പി സാജു, കണ്ടോത്ത് ഗോപി , കെ.കെ. ജയരാജന്‍, റഷീദ് കവ്വായി, സി ടി സജിത്ത്, ടി ജയകൃഷ്ണന്‍, രജനി രമാനന്ദ് , എം.കെ. ദിലീപ് പങ്കെടുത്തു.












Click it and Unblock the Notifications