തലശ്ശേരിയിൽ പിടിയിലായ മോഷ്‌ടാക്കൾക്ക് എതിരെ തമിഴ്‌നാട്ടിൽ കൊലപാതക കേസ്; അന്വേഷണം ഊർജിതം
തലശേരി: തലശേരി മേഖലയിലെ വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തിനെതിരെ തമിഴ്‌നാട്ടില്‍ കൊലപാതങ്ങള്‍ ഉള്‍പ്പെടെയുളള കേസുകളുണ്ടെന്ന് അന്വേഷണം നടത്തിയ തലശേരി ടൗണ്‍ പോലീസ് കണ്ടെത്തി. അന്തര്‍സംസ്ഥാന ബന്ധങ്ങളുളള മൂവരും തമിഴ്‌നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
കവര്‍ച്ചയ്ക്കിടെയിലാണ് കൊലപാതകം ഉള്‍പ്പെടെ നടത്തിയത്. ധര്‍മടം, പാലയാട്, തലശേരി എന്നിവടങ്ങളിലാണ് പ്രതികള്‍ വ്യാപക കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചുളള തുമ്പ് ലഭിച്ചത്. സംഭവദിവസം മുതല്‍ ഇതരസംസ്ഥാനങ്ങളിലേക്ക് പോയ മൊബൈല്‍ ഫോണ്‍ കോളുകളും പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍കുടുങ്ങിയത്. ഏതാണ്ട് ഒരുലക്ഷത്തോളം കോളുകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ പൊലിസ് വലയിലാക്കിയത്.

പോലീസ് അറസ്‌റ്റ് ചെയ്‌ത അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തെ ചിറക്കരയില്‍ എത്തിച്ചു കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തഞ്ചാവൂര്‍ സ്വദേശി എന്‍.കെ മണി(42) തഞ്ചാവൂര്‍ ഗാന്ധി നഗര്‍ കോളനിയിലെ മുത്തു(22) വല്ലോംപെരിയ നഗറിലെ ആര്‍. വിജയന്‍(35) എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്‌തത്.
തലശേരി ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷമാണ് പ്രതികളെയും കൊണ്ടു തെളിവെടുപ്പ് നടത്തിയത്. ചിറക്കര കെ.ടി.പി മുക്കിലെ ഫിഫാസില്‍ കതകുതകര്‍ത്ത് എഴുപതുകാരിയെ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ചു മാലയും മോതിരവും മേശവലിപ്പിലെ പണവും കവര്‍ന്നതുമുള്‍പ്പെടെ നിരവധി കവര്‍ച്ചകളാണ് പ്രതികള്‍ നടത്തിയത്. എഎസ്‌പി കെ. എസ് ഷഹന്‍ഷായുടെ നേതൃത്വത്തിലാണ് മൂന്ന് പ്രതികളെയും കവര്‍ച്ച നടന്ന ഫിഫാസിലും കവര്‍ച്ചാശ്രമം നടന്ന തൊട്ടടുത്ത രണ്ടുവീടുകളിലുമെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
ചിറക്കര ഭാഗത്ത് തങ്ങള്‍ മോഷണം നടത്താനായി എത്തിയ വഴികളും വീടുകളില്‍ കയറിയ രീതിയും പ്രതികള്‍ പോലീസിന് കാണിച്ചു കൊടുത്തു. ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപതിന് പുലര്‍ച്ചെയാണ് സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന ഫിഫാസിലും തൊട്ടപ്പുറമുളള എല്‍. ഐ.സി പ്രദീപന്റെയും സമീപത്തെ രാജേഷ് മാരാര്‍,ഹരീന്ദ്രന്‍ എന്നിവരുടെ വീടുകളില്‍ കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടന്നത്. ഇതിനു ശേഷംമെയ് പതിനാറിന് ചിറക്കുനിയലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീശന്റെ നന്ദനം വീട്ടിലും കവര്‍ച്ച നടന്നിരുന്നു.












Click it and Unblock the Notifications