Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമിലെ യുവാവിന്റെ കൊലപാതകം; മൂന്നാം പ്രതി റാഫിയും റിമാന്‍ഡില്‍

പേരാവൂര്‍: ഇരിട്ടിക്കടുത്ത് ആറളം ഫാമില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ആദിവാസി യുവാവ് രഘു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി റിമാന്‍ഡിലായി. ആറളം ഫാം ഒന്‍പതാം ബ്ലോക്ക് കാളികയത്തെ മുഹമ്മദ് റാഫി എന്ന റഫീക്കിനെ (28) യാണ് ആറളം പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജൂണ്‍ നാലിന് രാത്രി നടന്ന സംഭവത്തില്‍ രഘുവിന്റെ മാതൃ സഹോദരിയുടെ മകന്‍ പ്രസാദ്, ഭാര്യ മോളി എന്നിവരെ സെപ്തംബര്‍ രണ്ടിന് ആറളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ആറളം ഫാം പുനരധിവാസ മേഖലയില്‍ രഘുവിന്റെ അയല്‍വാസികളാണ്. പ്രതികളായ പ്രസാദും ഭാര്യ മോളിയും മുഹമ്മദ് റാഫിയും വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ പ്രസാദും മോളിയും ചേര്‍ന്ന് രഘുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തലക്കിടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

RAFI

ഗുരുതര പരിക്കേറ്റ രഘുവിനെ പ്രസാദും മുഹമ്മദ് റാഫിയും ചേര്‍ന്ന് സമീപത്തെ റോഡില്‍ കിടത്തി. സംഭവ ദിവസം രാത്രി 10 മണിയോടെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോള്‍ രഘു അബോധാവസ്ഥയിലായിരുന്നു. പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത യുവാവ് ആഗസ്റ്റ് 22 ന് മരണമടയുകയും ചെയ്തു.

ആദ്യം മദ്യപിച്ചു വീണ് പരിക്കേറ്റതായിരുന്നെന്ന നിഗമനത്തിലായിരുന്നു പോലീസ്. രഘുവിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പ്രകാരം നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നത്. പ്രസാദും മോളിയും അറസ്റ്റിലായതിനു ശേഷം ലഭിച്ച ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റാഫിയും കുടുങ്ങിയത്.

മലപ്പുറം സ്വദേശിയായ മുഹമ്മദ് റാഫി ഫാമിലെ യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഫാമില്‍ സ്ഥിരതാമസമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ രഘുവിന്റെ മരണം സ്വാഭാവികമാണെന്ന് ചിത്രീകരിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+