സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് തൊട്ടു മുന്‍പ് മുഖ്യപ്രതിയും ബിജെപി നേതാവുമായ കെ. ലിജേഷ് വിളിച്ചത് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരനെയാണെന്ന് തെളിഞ്ഞു. വാട്സ്ആപ്പ് കോളില്‍ നാല് മിനിറ്റ് നേരം പ്രതി സ്?റ്റേഷനിലെ പൊലീസുകാരനുമായി സംസാരിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത് കേസിലെ പ്രധാന തെളിവായി മാറിയിരിക്കുകയാണ്.
റിമാന്‍ഡിലായ പ്രതിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയില്‍പെട്ടത്. ഇതിന് ശേഷമാണ് പ്രതികള്‍ ഒന്നിച്ച് ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച് ഹരിദാസ്? മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറില്‍ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന് വിവരം കൊടുത്തതും. ഇതിന്റെ ഭാഗമായി പൊലീസുകാരനെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വാട്സ്ആപ്പ് കോള്‍ വീണ്ടെടുക്കാന്‍ പൊലിസ് സൈബര്‍ സെല്‍ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. അബദ്ധത്തില്‍ ബി.ജെ.പി നേതാവില്‍ നിന്നുംഅര്‍ധരാത്രിയില്‍ വന്ന മാറി വന്ന കോള്‍ ഹരിദാസന്‍ വധക്കേസില്‍ നിര്‍ണായക തെളിവായി മാറിയിരിക്കുകയാണ്. ഇതിനിടെ ഹരിദാസ് വധക്കേസില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പുന്നോല്‍ സ്വദേശിയായ നിജില്‍ ദാസിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡി.വൈ. എസ്.പി പ്രിന്‍സ് എബ്രാഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷണം നടത്തുന്നത്. പുന്നോല്‍ ഹരിദാസ് വധക്കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന
Recommended Video
.












Click it and Unblock the Notifications