തളിപ്പറമ്പിലെ കെഎസ്ഇബി ജീവനക്കാരന്റെ കൊലപാതകം; ഇരുമ്പ് ദണ്ഡ് കണ്ടെത്തി
തളിപ്പറമ്പ്:തളിപറമ്പില്‍ കെ. എസ്. ഇ.ബി കരാര്‍ ജീവനക്കാരന്റെ കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് കണ്ടെത്തി.ബിജുവും കൂട്ടാളികളും താമസിച്ചിരുന്ന വാടകവീട്ടിന് സമീപത്ത് നിന്നാണ് കൊലയ്ക്കു ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. പ്രതികളുമായി സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

തൃശൂര്‍ വെളളിക്കുളങ്ങര കുഞ്ഞിപ്പാടം സ്വദേശി പളളിയത്തുപറമ്പില്‍ ബിജുവിനെയാ(47)ണ് തിങ്കളാഴ്ച്ച രാത്രി കണ്ണപ്പിലാവ് കോള്‍ തുരുത്തി പാലത്തിന് സമീപത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച തളിപറമ്പ് പൊലിസ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. കൊല്ലം സ്വദേശികളായ പളളിത്തോട്ടത്ത് ഡീസന്റ്മുക്കില്‍ വാടകയ്ക്കു താമസിക്കുന്ന നവാസ്(42) മയ്യനാട്ധവളക്കുഴി സ്വദേശി സുനില്‍കുമാര്‍(50) എന്നിവരെയാണ് തളിപറമ്പ് സി. ഐ എ.വി ദിനേശന്‍ അറസ്റ്റു ചെയ്തത്.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു പ്രതികള്‍ ബിജുവിനെ അക്രമിച്ചിരുന്നു. അടിപിടിക്കിടെ തലയ്‌ക്കേറ്റ മാരകക്ഷതമാണ് മരണകാരണമായത്. ബിജുവിനെ വാടകവീട്ടിലെ ടെറസില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയെന്നാണ് പ്രതികള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. ബിജുവും പ്രതികളും തിങ്കളാഴ്ച്ച രാത്രി മദ്യപിക്കുന്ന സമയത്ത് അടിപിടിയുണ്ടാവുകയും പ്രതികളിലൊരാളായ സുനില്‍കുമാര്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചു ബിജുവിന്റെ തലയില്‍ അടിക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ശേഷം പ്രതികള്‍ ഉപേക്ഷിച്ച ഇരുമ്പ്ദണ്ഡ് ബുധനാഴ്ച്ച നടത്തിയ തെളിവെടുപ്പിലാണ് പൊലിസ് കണ്ടെത്തിയത്.












Click it and Unblock the Notifications