കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹോദരന്റെ പേരിൽ കള്ളവോട്ട് ചെയ്യാനെത്തി: കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനെത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവര്‍ത്തകന്‍ പിടിയിൽ. കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് സംഭവം. 18 വയസുകാരനായ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ മുർഫിദ് ആണ് കള്ളവോട്ട് ചെയ്യാനെത്തിയപ്പോൾ പിടിയിലായത്. ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പോളിങ്ങ് ഉദ്യോഗസ്ഥരാണ് 16കാരനെ തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരഞ്ഞെടുപ്പുകളില്‍ ആധിപത്യം തുടര്‍ന്ന്‌ ബിജെപി; അസ്‌തമയ പാതയില്‍ കോണ്‍ഗ്രസ്‌; 2020ലെ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍തിരഞ്ഞെടുപ്പുകളില്‍ ആധിപത്യം തുടര്‍ന്ന്‌ ബിജെപി; അസ്‌തമയ പാതയില്‍ കോണ്‍ഗ്രസ്‌; 2020ലെ തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍

ആൾമാറാട്ടം നടത്തി വിദേശത്തുള്ള സഹോദരൻ മുർഷിദിന്റെ വോട്ട് ചെയ്യുകയായിരുന്നു 18 കാരന്റെ ലക്ഷ്യം. അതേ സമയം 18 വയസ് മാത്രം പ്രായമുള്ള പാർട്ടി പ്രവര്‍ത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആൾമാറാട്ടം ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകരാണ് ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുള്ളത്. 18 വയസ്സായെങ്കിലും മുർഫിദ് വോട്ടർപട്ടികയിൽ പേര് ചേർത്തിരുന്നില്ല.

 muslilleague-16

Recommended Video

cmsvideo
വികസനം വോട്ടായിമാറുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ | Oneindia Malayalam

ഇതിന് പുറമേ കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നാലാം വാര്‍ഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തിട്ടുള്ളത്. മമ്മാലിക്കണ്ടി പ്രേമന്‍ എന്ന കോൺഗ്രസ് പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 60 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
Muslim League activist arrested in Kannur attempt to cast fake vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X