കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൻസൂർ വധം: യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു; പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുസ്ലീം ലീഗ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പാനൂര്‍ പൂല്ലൂക്കരയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ വിശ്വാസമില്ലെന്ന് മുസ്ലിംലീഗ്. അന്വേഷണ സംഘത്തെ അടിയന്തിരമായി മാറ്റണമെന്ന് മന്‍സൂറിന്റെ പുല്ലൂക്കരയിലെ വീട് സന്ദര്‍ശിച്ച ശേഷം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പൊട്ടക്കണ്ടി അബ്ദുല്ല എന്നിവര്‍ ആവശ്യപ്പെട്ടു.

എയിംസിൽ ഒറ്റ ദിവസം 53 പേർക്ക് കൊവിഡ്: ദില്ലിയിൽ സ്ഥിതി രൂക്ഷം, മെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗംഎയിംസിൽ ഒറ്റ ദിവസം 53 പേർക്ക് കൊവിഡ്: ദില്ലിയിൽ സ്ഥിതി രൂക്ഷം, മെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗം

അന്വേഷണ സംഘത്തിന് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുകയാണ് പോലിസ് ചെയ്യുന്നത്. മൂന്നു ദിവസമായിട്ടും പ്രതികളെ പിടിക്കാത്തത് സിപിഎമ്മുമായി പോലിസ് ഉണ്ടാക്കിയ ഒത്തുകല്‍യുടെ ഭാഗമാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായില്‍ സിപിഎം ചായ്വുളള ഉദ്യോഗസ്ഥനാണ്.

 muslim-16177

അതുകൊണ്ട് തങ്ങള്‍ക്ക് നീതി കിട്ടുമെന്നുള്ള പ്രതീക്ഷയില്ല. അന്വേഷണത്തിനായി അടിയന്തിരമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയമിക്കണം. അക്രമ സമയത്ത് ദൃക്സാക്ഷികള്‍ പിടിച്ചുകൊടുത്ത ഒരാളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്.

കൊലപാതക സംഘത്തിലെ മുഖ്യസൂത്രധാരനായ സുഹൈല്‍ ഒളിവിലാണ്. ഇയാളെകുറിച്ച് അന്വേഷണം നടത്തുന്നു പോലുമില്ല എന്നാണ് മനസിലാക്കുന്നത്. കൊലപാതക സംഘത്തില്‍ 25 പേരോളമാണുണ്ടായത്. ഇതില്‍ 11 പേരെകുറിച്ച് വ്യക്തമായ സൂചനയുണ്ടായിട്ടും അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിംലീഗ് നേതാക്കളായ വി.കെ അബ്ദുൾ ഖാദർ മൗലവി, അബ്ദുൽ കരീംചേലേരി എന്നിവർ അറിയിച്ചു. ഇതിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി

പാനൂരില്‍ ഏപ്രിൽ പത്തിന് യു.ഡി.എഫ് നടത്തുന്ന പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെകുഞ്ഞാലിക്കുട്ടി, കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാനൂരിലെത്തും. മൻസൂർ വധക്കേസിൽ പൊലിസിനെതിരെ യു.ഡി.എഫ് നിലപാട് കടുപ്പിച്ചതോടെ എത്രയും വേഗം പ്രതികളെ പിടികൂടി മുഖം രക്ഷിക്കാനാണ് പൊലിസ് ഒരുത്തുന്നത് 'സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

15 അംഗ ക്രൈംബ്രാഞ്ച് സംഘത്തെ രണ്ടായി തരം തിരിച്ചാണ് അന്വേഷണം നടത്തുന്നത്.പ്രതികളെ കണ്ടെത്തുന്നതിനായി മേഖലയിൽ പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.ഡി. വൈ. എഫ്. ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം.കേസിൽ റിമാൻഡിലായ ഷിനാസിൻ്റെ മൊബൈൽ പരിശോധച്ചപ്പോഴാണ് ഇതിനുള്ള തെളിവുകൾ ലഭിച്ചത്.മൻസൂറിൻ്റെ സഹോദരനെ അപായപ്പെടുത്താനുള്ള നീക്കമാണ് പ്രതികൾ നടത്തിയതെന്നും തെരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്യുന്നത് തടസപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും പൊലിസിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്.

English summary
Muslim League against police over Mansoor murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X