കരുതലായി ദുബായ് കെഎംസിസി-യൂത്ത് ലീഗ് കാരുണ്യ സദസ്
കണ്ണൂര്‍: തെരഞ്ഞെടുപ്പ് രംഗത്ത് മാത്രമല്ല മുസ്ലിംലീഗിന്റെ പ്രവര്‍ത്തനമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പാവങ്ങള്‍ക്കൊപ്പം പ്രയാസപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കെ.എം.സി.സി-യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാരുണ്യസദസും റിലീഫ് ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ വീടുകകളേക്കാള്‍ മുകളിലാണ് ബൈത്തുറഹ്‌മയിലൂടെ നിര്‍മിച്ച വീടുകളുടെ എണ്ണം. സംസ്ഥാനത്തുടനീളം മുസ്ലിംലീഗ് നിര്‍മിച്ച് നല്‍കിയ വീടുകളുടെ എണ്ണം എണ്ണം ലക്ഷങ്ങള്‍ കടക്കും. ജാതിമത-കക്ഷിരാഷ്ട്രീയം നോക്കാതെയാണ് മുസ്ലിംലീഗ് വീട് നിര്‍മിച്ച് കൊടുക്കുന്നത്. പോഷക സംഘടനയായ കെഎംസിസിയുടെ സഹായത്തോടെയാണ് നിര്‍മിച്ചതാണ് വീടുകളേറെയും.

കാരുണ്യമാണ് മുസ്ലിംലീഗിന്റെ കൈമുതല്‍. പ്രയാസപ്പെടുന്നവരെ കണ്ടറിഞ്ഞ് സഹായിക്കണമെന്നാണ് മുന്‍ഗാമികള്‍ പഠിപ്പിച്ചത്. പാര്‍ട്ടി പിന്തുടരുന്നത് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ആ ചര്യ തന്നെയാണ്. തെരഞ്ഞെടുപ്പ് രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സേവന, സാന്ത്വന രംഗത്തും ഇടപെടുന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗ്. അര്‍ഹമായ അവകാശങ്ങള്‍ നേടികെടുക്കാന്‍ മുന്നില്‍ നിന്ന ചരിത്രമാണ് മുസ്ലിംലീഗിനുള്ളതെന്നും പിഎംഎ സലാം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, വി.പി വമ്പന്‍, ട്രഷറര്‍ മഹമൂദ് കടവത്തൂര്‍, ദുബായ് കെ.എം.സി.സി കണ്ണൂര്‍ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര സംസാരിച്ചു.












Click it and Unblock the Notifications