കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്തുപറമ്പിലും തളിപറമ്പിലും മത്സരിക്കാന്‍ ലീഗ്, കോണ്‍ഗ്രസിനോട് കണ്ണൂരില്‍ 3 സീറ്റ് ആവശ്യപ്പെടും!!

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ പുതിയ ആവശ്യവുമായി മുസ്ലീം ലീഗ്. കണ്ണൂരില്‍ മൂന്ന് സീറ്റ് മത്സരിക്കാനായി നല്‍കണമെന്നാണ് ആവശ്യം. കൂടുതല്‍ സീറ്റെന്ന ആഗ്രഹം നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുമ്പോഴാണ് ലീഗ് പിടിമുറുക്കുന്നത്. പരമ്പരാഗതമായി മത്സരിക്കുന്ന സീറ്റിന് പുറമേ രണ്ട് സീറ്റുകള്‍ കൂടുതലാണ് ലീഗ് ആവശ്യപ്പെട്ടത്. കെ സുധാകരന്‍ അടക്കമുള്ള നേതൃത്വം ലീഗിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കാന്‍ തയ്യാറല്ല. തിരഞ്ഞെടുപ്പിന് മുമ്പ് വലിയ ഏറ്റുമുട്ടലും യുഡിഎഫിലുണ്ടാവാം.

മൂന്ന് സീറ്റുകള്‍

മൂന്ന് സീറ്റുകള്‍

കണ്ണൂര്‍ ജില്ലയില്‍ നിന്ന് മൂന്ന് സീറ്റുകള്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. പുറത്തുനിന്നുള്ള നേതാക്കളാരും കണ്ണൂര്‍ ജില്ലയിലേക്ക് മത്സരത്തിനായി വരേണ്ടെന്നും ലീഗ് പറയുന്നു. പകരം ജില്ലയിലെ തന്നെ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് നിലപാട്. ആറിന് സംസ്ഥാന ഭാരവാഹികള്‍ കണ്ണൂരില്‍ ജില്ലാ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. ഈ നിര്‍ദേശം അവര്‍ക്ക് മുന്നില്‍ വെക്കും. നേരത്തെ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് കെപിഎ മജീദ് വ്യക്തമാക്കിയതാണ്. സീറ്റുകള്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടും.

ലീഗിന് വന്‍ നേട്ടം

ലീഗിന് വന്‍ നേട്ടം

തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുവെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. എന്നാല്‍ ലീഗ് വന്‍ മുന്നേറ്റമുണ്ടാക്കി. പാര്‍ട്ടിയിലും മുന്നണിയിലും ലീഗ് ജില്ലാ നേതൃത്വത്തിന് ഇക്കാര്യം മുന്‍തൂക്കം നല്‍കുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഈ കാരണം മാത്രം മതി. നിലവില്‍ പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരില്‍ അഴീക്കോട് സീറ്റ് മാത്രമാണ് ലീഗിനുള്ളത്. തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് കണ്ണൂരില്‍ പാര്‍ട്ടിയുടെ കരുത്ത് കൂട്ടാനാണ് ജില്ലാ നേതൃത്വം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത്.

ഷാജിക്ക് പകരം ഫിറോസ്

ഷാജിക്ക് പകരം ഫിറോസ്

അഴീക്കോട് രണ്ട് തവണ എംഎല്‍എയായ കെഎം ഷാജി ഇത്തവണ മത്സരിക്കില്ല. ഷാജിക്കെതിരെയുള്ള കേസുകളും വിവാദങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ഷാജിക്ക് പകരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ മത്സരിപ്പിക്കാന്‍ ശ്രമം. ഫിറോസിനെ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ സംസ്ഥാന നേതൃത്വത്തില്‍ ശക്തമാണ്. ഇതിനിടെയാണ് ജില്ലാ നേതൃത്വം പുതിയൊരു ആവശ്യം കൂടി ഉന്നയിച്ചിരിക്കുന്നത്.

ലീഗിന് കരുത്തുണ്ടോ?

ലീഗിന് കരുത്തുണ്ടോ?

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂരിലും പഴയ പെരിങ്ങളത്തും അഴീക്കോടും ലീഗ് മാറി മാറി മത്സരിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ ലീഗിന് ലഭിച്ചിരുന്ന സീറ്റുകളില്‍ രണ്ട് തവണ മാത്രമേ ജില്ലയിലെ ലീഗ് നേതാക്കള്‍ എംഎല്‍എമാരായിട്ടുള്ളൂ. ഇ അഹമ്മദ് കണ്ണൂരില്‍ ജയിച്ചതും കെഎം സൂപ്പി പെരിങ്ങളത്ത് ജയിച്ചതുമാണ് ഇത്. എന്നാല്‍ ലീഗിന് നിയമസഭാ സീറ്റിലേക്ക് വരുമ്പോള്‍ പറയത്തക്ക ശക്തി കണ്ണൂരില്‍ ഇല്ലെന്ന വാദത്തിലാണ് കോണ്‍ഗ്രസ്. പത്ത് വര്‍ഷമായി അതുകൊണ്ട് അഴീക്കോട് മാത്രമാണ് ലീഗ് മത്സരിക്കുന്നത്.

ജില്ലക്കാരന്‍ തന്നെ വേണം

ജില്ലക്കാരന്‍ തന്നെ വേണം

അഴീക്കോട് രണ്ട് തവണയും ജയിച്ചത് കെഎം ഷാജിയാണ്. അത് വയനാട്ടില്‍ നിന്ന് നേതാവാണ്. കണ്ണൂരില്‍ ലീഗ് വളരാന്‍ ഇവിടെ നിന്ന് തന്നെയുള്ള നേതാക്കള്‍ എംഎല്‍എ ആവണമെന്നാണ് നേതൃത്വം ഉന്നയിക്കുന്നത്. അഴീക്കോടതിന് പുറമേ കൂത്തുപറമ്പിലും തളിപ്പറമ്പിലും മത്സരിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. തളിപ്പറമ്പില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മാണ് മത്സരിച്ചത്. കൂത്തുപറമ്പില്‍ എല്‍ജെഡിയുമാണ് മത്സരിച്ചത്. ഇവര്‍ രണ്ട് പേരും ഇത്തവണ എല്‍ഡിഎഫിലാണ്. അതുകൊണ്ടാണ് ഈ സീറ്റുകള്‍ ലീഗ് ചോദിക്കാന്‍ പോകുന്നത്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

എല്‍ജെഡി കഴിഞ്ഞ തവണ മട്ടന്നൂരാണ് മത്സരിച്ചത്. ഇത് കോണ്‍ഗ്രസ് തന്നെ ഏറ്റെടുത്തേക്കും. അതേസമയം മൂന്ന് സീറ്റ് അധികമായി വരുമ്പോള്‍ അതില്‍ രണ്ടെണ്ണവും വേണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. ഒന്നാണ് തരുന്നതെങ്കതില്‍ കൂത്തുപറമ്പില്‍ മത്സരിക്കാനാണ് ലീഗിന് താല്‍പര്യം. കൂത്തുപറമ്പ് മൂമ്പ് മത്സരിച്ചിരുന്ന പെരിങ്ങളത്തിന്റെ ഭാഗമാണ്. ലീഗ് ഭരിക്കുന്ന പാനൂര്‍ നഗരസഭയും ഇതിന്റെ ഭഗമാണ്. അതുകൊണ്ട് ലീഗ് ഈ സീറ്റ് തന്നെ നേടിയെടുക്കും.

ജില്ലയില്‍ ആധിപത്യം

ജില്ലയില്‍ ആധിപത്യം

അഴീക്കോടും തളിപ്പറമ്പും അടുത്തടുത്ത മണ്ഡലങ്ങളായതിനാല്‍ രണ്ടിടത്ത് ലീഗ് മത്സരിക്കുന്നത് കോണ്‍ഗ്രസ് എന്തായാലും അംഗീകരിക്കില്ല. പക്ഷേ ലീഗ് കോണ്‍ഗ്രസിനെ ജില്ലയിലെ ആധിപത്യം കൊണ്ട് പ്രതിരോധത്തിലാക്കുന്നുണ്ട്. കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും ലീഗിന് വോട്ട് വര്‍ധിച്ചിരുന്നു. സിപിഎമ്മിന് പോലും ആ നേട്ടമില്ലെന്ന് ലീഗ് അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് ഭരണം കിട്ടിയ പാനൂര്‍, തളിപ്പറമ്പ് നഗരസഭയില്‍ രണ്ടിടത്തും അധ്യക്ഷ സ്ഥാനം ലീഗിനാണ്. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും ലീഗിനൊപ്പമാണ്.

കോണ്‍ഗ്രസ് വഴങ്ങേണ്ടി വരും

കോണ്‍ഗ്രസ് വഴങ്ങേണ്ടി വരും

ലീഗിന് മുമ്പില്‍ കോണ്‍ഗ്രസ് മുട്ടുമടക്കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. ആകെ 13 പഞ്ചായത്തുകളില്‍ യുഡിഎഫിന് ഭരണം ലഭിച്ചപ്പോള്‍ അതില്‍ ആറിടത്ത് ലീഗ് അധ്യക്ഷ സ്ഥാനം സ്വന്തമാക്കി. വളപട്ടണം പഞ്ചായത്തില്‍ ഒറ്റയ്ക്ക് ജയിച്ചാണ് ഭരിക്കുന്നത്. ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് എല്‍ഡിഎഫിനും മൂന്നിടത്തം യുഡിഎഫിനുമാണ് എംഎല്‍എമാര്‍ ഉള്ളത്. ലീഗിനെ പിണക്കിയിട്ട് ജില്ലയില്‍ മികച്ച പ്രകടനം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. എന്നാല്‍ മൂന്ന് സീറ്റെന്ന ആവശ്യം സുധാകരന്‍ അടക്കമുള്ളവര്‍ അംഗീകരിക്കാന്‍ സാധ്യത കാണുന്നില്ല.

English summary
muslim league wants 3 seats in kannur, will ask in udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X