മേയർപദവി കൈമാറാൽ, കോൺഗ്രസ് വഴങ്ങിയില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരും; മുസ്‌ലിം ലീഗ്
കണ്ണൂര്‍:കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി വീതം വയ്ക്കുന്നതിന് കോണ്‍ഗ്രസ് വൈമനസ്യം കാണിച്ചതോടെ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
കോര്‍പറേഷന്‍ മേയര്‍സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കം കണ്ണൂരിലെ യു.ഡി. എഫ് മുന്നണിയെ ഉലച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പി.കെ കുഞ്ഞാലിക്കുട്ടി ഉഭയകക്ഷി ചര്‍ച്ചയിലും പ്രശ്‌നം തീര്‍ന്നില്ല.

രണ്ടരവര്‍ഷം മേയര്‍പദവി വിട്ടുകിട്ടണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് വിഷയത്തിന് ചൂടുപിടിച്ചത്. ഇതോടെ ഇരുപാര്‍ട്ടികളിലെയുംഅണികളും തമ്മില്‍ ശീതസമരം തുടങ്ങിയിരിക്കുകയാണ്.
കോണ്‍ഗ്രസ് വഴങ്ങുന്നില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവന്ന് ഭരണം വീഴ്ത്തുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ എ. ഐ, ഗ്രൂപ്പുകള്‍ തമ്മിലുളള ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴലുന്ന കോണ്‍ഗ്രസിന് മുസ്‌ലിം ലീഗുമായുളള തര്‍ക്കം തലവേദനയായിട്ടുണ്ട്.
കോര്‍പറേഷന്‍ മേയര്‍സ്ഥാനം അവസാനത്തെ രണ്ടരവര്‍ഷം കൈമാറുന്നില്ലെങ്കില്‍കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ജില്ലാനേതൃയോഗം തീരുമാനിച്ചതായി ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരീം ചേലേരി അറിയിച്ചു.
തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് കണ്ണൂര്‍ സാധുകല്യാണമണ്ഡപത്തില്‍ നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍ പങ്കെടുക്കുന്ന വിജയോത്‌സവം പരിപാടി ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍പദവി രണ്ടാം ടേമില്‍ രണ്ടരവര്‍ഷം വിട്ടുനല്‍കണമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മുന്നണിയിലെ രണ്ടു മുഖ്യപാര്‍ട്ടികള്‍ തമ്മില്‍ പോരുതുടങ്ങിയത്.
കഴിഞ്ഞ ദിവസംകണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ കെ.സുധാകരന് പിന്‍തുണ അര്‍പ്പിക്കാനായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ വിട്ടുനിന്നിരുന്നു.
ഇതിന്റെ അതൃപ്തി കോണ്‍ഗ്രസ് നേതാക്കളില്‍ ശക്തമാണ്. ഇതിനു ശേഷമാണ് പ്രതിപക്ഷ നേതാവിനെ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി മുസ്‌ലിംലീഗ് രംഗത്തുവന്നത്.












Click it and Unblock the Notifications