കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഖഫ് ബോർഡ് തെരഞ്ഞെടുപ്പ്: മുസ്ലീം ലീഗ് പക്ഷത്തിന് വിജയം'

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളാ സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് നടന്ന മുതവല്ലി വിഭാഗം തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പക്ഷത്തിന് തിളക്കമാർന്ന വിജയം. ആകെ പോള്‍ ചെയ്ത 4077 വോട്ടില്‍ 1485 വോട്ട് നേടി എം സി മായിന്‍ ഹാജിയും 1461 വോട്ട് നേടി അഡ്വ. പി വി സൈനുദ്ദീനും മികച്ച വിജയം കരസ്ഥമാക്കി. മായിന്‍ ഹാജിയെയും സൈനുദ്ദീനെയും തഴയാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണം കൊണ്ടുവന്നെങ്കിലും കോടതി വഴിയാണ് ഇരുവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയെടുത്തത്.

ഉന്നാവ് പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും വീടും നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർഉന്നാവ് പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും വീടും നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ

ഇരുവരും ശക്തമായ ഭൂരിപക്ഷത്തില്‍ വിജയം കാണുകയും ചെയ്തതോടെ ഇടതു അനകൂലികള്‍ക്ക് തിരിച്ചടിയായി. ഇടതുപക്ഷത്തിന്റെയും കാന്തപുരം വിഭാഗത്തിന്റെയും നോമിനിയായി മത്സരിച്ച കാന്തപുരം എ പി വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം അബ്ദുള്‍ റഹീമിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. അബ്ദുള്‍ റഹീമിന് 1015 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

league

ഇടതുപക്ഷ നോമിനിയായി മുത്തവല്ലി വിഭാഗത്തില്‍ മത്സരിച്ച എം സുലൈമാന് വോട്ടൊന്നും കിട്ടാതെ സംപൂജ്യനാവേണ്ടി വരികയും ചെയ്തു. എംഎല്‍എ വിഭാഗത്തില്‍ മുസ്ലീം ലീഗിലെ പി ഉബൈദുള്ളയും (മലപ്പുറം). സിപിഎം സ്വതന്ത്രന്‍ അഡ്വ. പിടിഎ റഹീമും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു. എം പി വിഭാഗത്തില്‍ മുസ്ലീം ലീഗിലെ പി വി അബ്ദുള്‍ വഹാബ് വിജയിച്ചു. മുന്‍ മന്ത്രികൂടിയായ മുസ്ലീം ലീഗ് എംഎല്‍എ വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ വിഭാഗത്തില്‍ മത്സരിച്ച് പരാജയപ്പെട്ടു.

English summary
Muslim league won in Waqaf board election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X