• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലീഗുകാര്‍ ഈ ദിവസം ഓര്‍ത്തുവയ്ക്കും, ഉറപ്പ്; കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിയുടെ സ്റ്റാറ്റസ്

കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കുവച്ച വാട്‌സാപ്പ് സ്റ്റാറ്റസ് പുറത്തുവന്നു. മുസ്ലീം ലീഗുകാര്‍ക്ക് ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

cmsvideo
  കൊലയ്ക്ക് മണിക്കൂറുകൾ മുൻപ് പ്രതിയുടെ സ്റ്റാറ്റസ് | Panoor Case | Oneindia Malayalam

  അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

  അതേസമയം, പാനീരില്‍ സിപിഎം നടത്തിയത് ആസൂത്രിത കൊലപാതകമാണെന്ന് ലീഗ് പ്രവര്‍ത്തകനും മന്‍സൂറിന്റെ അയല്‍ക്കാരനുമായ നജാഫ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. 149,150 എന്നീ ബൂത്തുകള്‍ക്കിചെയിലായിരുന്നു പ്രശ്നം. 149ാം ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടിവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. വോട്ടെടുപ്പ് അവസാനിച്ചതോടെ തര്‍ക്കം തീര്‍ന്നെന്നാണ് കരുതിയത്. എന്നാല്‍ രാത്രിയായതോടെ സംഘര്‍ഷം വീണ്ടും രൂക്ഷമായി.

  രാത്രിയായതോടെ ഒളിച്ചിരുന്ന ഒരു സംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരതുരമായി പരിക്കേറ്റ മന്‍സൂറിനെയും സഹോദരന്‍ മുഹ്സിനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടേക്കുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

  കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സിപിഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ (22) നിഷ്ഠുരമായിട്ടാണ് സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും പൊലീസ് പൂര്‍ണ പരാജയമായി മാറി.

  അക്രമ രാഷ്ട്രീയത്തിന്റെ ഭാഷ സംസാരിക്കുന്ന സിപിഎമ്മിന്റെ തനി സ്വഭാവം തിരഞ്ഞെടുപ്പു ദിനം തന്നെ പുറത്തുവന്നിരിക്കുകയാണ്. കായംകുളം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണമുണ്ടായി. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാകണം. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

  കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

  പാര്‍ട്ടി അറിയേണ്ട... ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു; വടകരയില്‍ അടിയൊഴുക്ക്... യുഡിഎഫിന്റെ ഭാഗമാകില്ല

  ഫിറോസിന് എന്ത് അധികാരമാണുള്ളത്, നിലവാരമില്ലായ്മ കാണിച്ചു തുടങ്ങീട്ടുണ്ട്; അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

  എ സമ്പത്ത്
  Know all about
  എ സമ്പത്ത്

  English summary
  Muslim League worker death In Kannur: Defendant's WhatsApp status is out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X