• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മന്‍സൂർ മരിച്ചത് ബോംബേറിലെന്ന് പ്രാഥമിക റിപ്പോർട്ട്, പരിക്ക് കാല്‍മുട്ടിന്, ഇന്‍ക്വസ്റ്റ് റിപ്പോർട്ട്

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരില്‍ നിന്ന് കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ ശരീരത്തില്‍ കാല്‍മുട്ടില്‍ ഏറ്റ പരിക്കല്ലാതെ മറ്റ് കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബോംബേറിൽ പരിക്കേറ്റ് രക്തം വാര്‍ന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. 22കാരനായ മന്‍സൂറിനെ പിതാവിന്റെ മുന്നില്‍ വച്ച് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.

വിരട്ടലിലൂടെ എന്‍എസ്എസിനെ വരുതിയിലാക്കാമെന്ന് പിണറായി അടക്കമുള്ളവര്‍ കരുതരുത്: പികെ കൃഷ്ണദാസ്

ആക്രമണത്തില്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹസിനും വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ് മുഹസിന്‍ കോഴിക്കോട് ചികിത്സയിലാണ്. കൊലയ്ക്ക് പിന്നില്‍ സിപിഎം എന്ന് ലീഗ് ആരോപിച്ചിരുന്നു. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് പി്ന്നാലെ കഴിഞ്ഞ ദിവസം മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. അതേസമയം, സിപിഎം നടത്തിയത് ആസൂത്രിത കൊലപാതകമാണെന്ന് ലീഗ് പ്രവര്‍ത്തകനും മന്‍സൂറിന്റെ അയല്‍ക്കാരനുമായ നജാഫ് ആരോപിച്ചത്.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

നേമത്ത് ബിജെപി വീഴും?, കഴക്കൂട്ടത്തും നിലംതൊടില്ല? മണ്ഡലത്തിൽ വോട്ട് എൽഡിഎഫിന് നൽകിയെന്ന് എസ്ഡിപിഐ

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. 149,150 എന്നീ ബൂത്തുകള്‍ക്കിടെയിലായിരുന്നു പ്രശ്‌നം. 149ാം ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടിവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. വോട്ടെടുപ്പ് അവസാനിച്ചതോടെ തര്‍ക്കം തീര്‍ന്നെന്നാണ് കരുതിയത്. എന്നാല്‍ രാത്രിയായതോടെ സംഘര്‍ഷം വീണ്ടും രൂക്ഷമായി.

'കോഴിക്കോട് കുറ്റ്യാടിയും സൗത്തും ലീഗിന് നഷ്ടമാകും'; കണക്കുകള്‍ അനുകൂലം, പ്രതീക്ഷയോടെ സിപിഎം

രാത്രിയായതോടെ ഒളിച്ചിരുന്ന ഒരു സംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരതുരമായി പരിക്കേറ്റ മന്‍സൂറിനെയും സഹോദരന്‍ മുഹ്‌സിനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടേക്കുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തിരുവനന്തപുരവും കൊല്ലവും കൂടെ പോരും, രണ്ട് ഫാക്ടര്‍ ഫലിച്ചെന്ന് കോണ്‍ഗ്രസ്, 90 സീറ്റ് ഉറപ്പിച്ചു

cmsvideo
  PK Firoz about Panoor Case | Oneindia Malayalam

  തിരഞ്ഞെടുപ്പ്: അമ്പലപ്പുഴ പിടിക്കാന്‍ ബിജെപി ഇറക്കിയ വജ്രായുധം; ആരാണ് അനൂപ് ആന്റണി ജോസഫ്

  സിപിഎം ഉറപ്പിച്ചു, 85 സീറ്റ് വരെ കിട്ടും കേന്ദ്ര നേതൃത്വത്തിന് തികഞ്ഞ വിശ്വാസം, തരംഗമുണ്ടായാല്‍ 100

  ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

  പികെ കൃഷ്ണദാസ്
  Know all about
  പികെ കൃഷ്ണദാസ്

  English summary
  Muslim league Worker murder: initial conclusion was that bleeding may have been cause of death
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X