കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കോർപ്പറേഷൻ ഭരണമാറ്റം: സുമാ ബാലകൃഷ്ണൻ ബജറ്റിന് ശേഷം രാജി വെക്കും, സീനത്ത് 20ന് ചുമതലയേൽക്കും!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഭരണമാറ്റം നടപ്പിലാക്കാന്‍ യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമായി. ഇതു പ്രകാരം ഈയാഴ്ച്ച നടക്കുന്ന കോർപ്പറേഷൻ ബജറ്റിന് ശേഷം 18 ന് നിലവിലുള്ള മേയർ സുമാ ബാലകൃഷ്ണൻ രാജിവയ്ക്കും. മുസ്ലിം ലീഗ് സീനിയർ വനിതാനേതാവ് കെ സീനത്ത് 20ന് സത്യപ്രതിജ്ഞ ചെയ്യും. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാൽ ഭരണം നിലനിർത്താനാവുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെ സുധാകരൻ എം പി ആഹ്വാനം നൽകി.

അതീവ കൊറോണ ജാഗ്രത: സംസ്ഥാനത്ത് ഏഴ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി;വാര്‍ഷിക പരീക്ഷയില്ലഅതീവ കൊറോണ ജാഗ്രത: സംസ്ഥാനത്ത് ഏഴ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി;വാര്‍ഷിക പരീക്ഷയില്ല

കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെയുള്ള അവിശ്വാസ പ്രമേയം ഒറ്റക്കെട്ടായി നേരിടാനും യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫിലേക്ക് കൂറുമാറിയ കോൺഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷിനെ അധികാരത്തിൽ നിന്നും താഴെയിറക്കാന്‍ എൽഡിഎഫ് ജില്ലാ വരണാധികാരിയായ കലക്ടർക്ക് അവിശ്വാസത്തിനുള്ള നോട്ടീസ് നൽകിയിരുന്നു. പള്ളിക്കുന്ന് ബാങ്കിൽ നിന്നും മുസ്ലീം ലീഗ് കൗൺസിലറുടെ ഭർത്താവിനെ പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ട് പി കെ രാഗേഷും മുസ്ലിം ലീഗും തമ്മിൽ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.

kannurcorporation-1

യുഡിഎഫിലേക്ക് കുറുമാറിയതിനെ തുടർന്ന് രാഗേഷ് മുസ്ലീം ലീഗ്കൗൺസിലറുടെ ഭർത്താവിനെ ബാങ്കിൽ തിരിച്ചെടുക്കുമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് പാലിച്ചില്ലെന്നാണ് മുസ്ലിം ലീഗിന്റെ പരാതി. ഭരണപക്ഷത്തുണ്ടായ ഈ അതൃപ്തി മുതലെടുക്കുന്നതിനാണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പി കെ രാഗേഷിനെ പുറത്താക്കാൻ മുസ്ലീം ലീഗ് കൗൺസിലർമാരും വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാൽ സാഹചര്യം മുൻപിൽ കണ്ടു കൊണ്ടാണ് കഴിഞ്ഞ ദിവസം കെ സുധാകരന്റെ നേതൃത്വത്തിൽ കണ്ണൂരിൽ യോഗം ചേർന്നത്.

English summary
Muslim legue leader Zeenath takes oath as Kannur Corporation mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X