കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി.കെ രാഗേഷിനെ പുറത്താക്കണമെന്ന് ലീഗ് പ്രാദേശിക നേതാക്കള്‍: 31ന് നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ അട്ടിമറി നീക്കം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി എല്‍ഡിഎഫ് മുന്നോട്ടു പോകുമ്പോള്‍ അട്ടിമറി സാധ്യത തള്ളിക്കളയാതെ മുന്നണികള്‍. ഡെപ്യൂട്ടി മേയറായി യുഡിഎഫ് പക്ഷത്തുള്ള പി കെ രാഗേഷിനെ യാതൊരു സ്ഥാനവും നല്‍കാതെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്.

അയ്യന്‍കുന്നിലെ ഭൂമി വിണ്ടുകീറല്‍ ആപത്ക്കരമെന്ന് ജിയോളജി റിപ്പോര്‍ട്ട് : കൂട്ടപ്പാലായന ഭീഷണി!!അയ്യന്‍കുന്നിലെ ഭൂമി വിണ്ടുകീറല്‍ ആപത്ക്കരമെന്ന് ജിയോളജി റിപ്പോര്‍ട്ട് : കൂട്ടപ്പാലായന ഭീഷണി!!

ഇതേസമയം, കോര്‍പറേഷന്‍ വിഷയത്തില്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ ലീഗിലെ പ്രാദേശിക നേതാക്കള്‍ രംഗത്തു വന്നു കഴിഞ്ഞു. പികെ രാഗേഷിനെതിരെ ഇടതുമുന്നണി നല്‍കിയ അവിശ്വാസത്തെ പിന്തുണക്കണമെന്ന് പ്രാദേശിക ലീഗ് നേതൃത്വം ആവശ്യപ്പെടുന്നത്. ജില്ലാ ലീഗ് നേതൃത്വം പ്രവര്‍ത്തകരെ തിരിഞ്ഞു നോക്കുന്നില്ലെന്നും രാഗേഷുമായി ഒത്തു പോകാനാകില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന 31ന് രാവിലെ ഒമ്പതു മണിയോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കുക.

pkragesh-15

അവിശ്വാസ പ്രമേയത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി യുഡിഎഫ് അംഗങ്ങളില്‍ നിന്നു തന്നെ വോട്ട് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. പ്രമേയം പാസാവുന്നതോടെ രാഗേഷിനെതിരേയുള്ള നീക്കങ്ങള്‍ നടക്കും. വ്യക്തിപരമായി എതിര്‍പ്പുള്ള അംഗങ്ങളായിരിക്കും പികെ രാഗേഷിനു വിനയാവുക. നേരത്തെ എല്‍ഡിഎഫ് പക്ഷത്തിരുന്ന് പി കെ രാഗേഷ് യുഡിഎഫിലെ ചില കൗണ്‍സിലര്‍ന്മാരെ ചൊടിപ്പിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസിലേക്ക് രാഗേഷ് തിരിച്ചു വരുന്നതില്‍ എതിര്‍പ്പുള്ളവരും കൗണ്‍സില്‍ അംഗങ്ങളെ സ്വാധീനിക്കുന്നുണ്ട്.

സിപിഐയുടെ വെള്ളോറ രാജനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്. നിലവില്‍ 28 അംഗങ്ങളോടെ യുഡിഎഫ് വോട്ടിങ് കണക്കില്‍ മുന്നിലാണ്. പി കെ രാഗേഷ് ഉള്‍പ്പെടെ രണ്ടു പേരുടെ മേല്‍ക്കൈയ്യിലാണ് മേയര്‍ക്കെതിരേ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനുള്ള തെരഞ്ഞെടുപ്പോടു കൂടി ഡെപ്യൂട്ടി മേയറെ താഴയിറക്കാനുള്ള ശ്രമത്തിലായിരിക്കും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍. ഫലം ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് ഇടത് കൗണ്‍സിലര്‍മാര്‍ തന്നെ പങ്കുവയ്ക്കുന്നത്. അതുകൊണ്ടാണ് അവിശ്വാസവുമായി മുന്നോട്ടു പോകുന്നതും.

English summary
Muslim legue leaders seeks ousting of PK Ragesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X