Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ് ലിം ലീഗ് ദേശ രക്ഷാ മാർച്ച് നടത്തും

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ എല്ലാവരുടെതുമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി 11, 12 തീയ്യതികളില്‍ പയ്യന്നൂര്‍ മുതല്‍ തലശ്ശേരി വരെ ദേശ രക്ഷാ മാര്‍ച്ച് നടത്തുവാന്‍ മുസ്ലിം ലീഗ്. ജില്ലാ കമ്മിറ്റി യോഗത്തീതിലാണ് തീരുമാനം. 11-ന് രാവിലെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നിന്നും കാല്‍നടയായി ആരംഭിക്കുന്ന മാര്‍ച്ച് വൈകുന്നേരം തളിപ്പറമ്പില്‍ സമാപിക്കും. പിറ്റേന്ന് കണ്ണൂര്‍ വിളക്കുംതറ മൈതാനത്ത് നിന്ന് ആരംഭിച്ച് വൈകിട്ട് തലശ്ശേരിയില്‍ സമാപിക്കും.

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി നയിക്കുന്ന ദേശ രക്ഷാ മാര്‍ച്ചില്‍ ഓരോ ദിവസവും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിചേരും. അഡ്വ. എസ്. മുഹമ്മദ്, അഡ്വ. പി വി സൈനുദ്ദീന്‍, കെ.ടി സഹദുള്ള, അഡ്വ. കെ എ ലത്തീഫ് എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരായ ജാഥയുടെ ഡയറക്ടര്‍മാര്‍ ഇബ്രാഹിംകുട്ടി തിരുവട്ടൂരും അന്‍സാരി തില്ലങ്കേരിയുമാണ് കെപി താഹിര്‍, എംപിഎ റഹീം എന്നിവരാണ് ജാഥാ കോ-ഓര്‍ഡിനേറ്റര്‍മാര്‍. വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ റഹിമാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, വി പി വമ്പന്‍, കെ എം ഷാജി എംഎല്‍എ എന്നിവര്‍ ജാഥയുടെ രക്ഷാധികാരികളാണ്.

leagueflag-

പൗരത്വ നിയമഭേദഗതിക്കും എന്‍ആര്‍സി നടപ്പാക്കുന്നതിനെതിരെയുമുള്ള മുസ്ലിം ലീഗിന്റെ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ദേശ രക്ഷാ മാര്‍ച്ചില്‍ സാമൂഹ്യ-സാംസ്‌കാരിക നായകരും പങ്കാളികളാകും. ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീംചേലേരി, ഭാരവാഹികളായ വി പി വമ്പന്‍, പി.വി സൈനുദ്ദീന്‍, ടി എ തങ്ങള്‍, കെ വി എം അലി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.എ ലത്തീഫ്, കെപി താഹിര്‍, എം പി എ റഹീം പ്രസംഗിച്ചു. സി പി വി അബ്ദുള്ള, എസ്കെ പി സകരിയ, ഗഫൂര്‍ മാട്ടൂല്‍, കെ വി ഹാരിസ്, ബി കെ അഹമ്മദ്, ഫാറൂഖ് വട്ടപ്പൊയില്‍, സി സമീര്‍, പിടിഎ കോയ മാസ്റ്റര്‍, ടിഎന്‍എ ഖാദര്‍, അഡ്വ. കെ. മുഹമ്മദലി, സി അബ്ദുള്ള, ഇ പി ശംസുദ്ദീന്‍, അസീസ് വടക്കുമ്പാട്, എം കുഞ്ഞഹമ്മദ്, മുസ്തഫ കടന്നപ്പള്ളി, സി കെ മുഹമ്മദ് മാസ്റ്റര്‍, പിപി ഖാദര്‍, കെ സലാഹുദ്ദീന്‍, ഒ കെ മൊയ്തീന്‍, പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, സിപിഒ മുഹമ്മദ്, കാസിം മൊകേരി, പിസി അഹമ്മദ് കുട്ടി, കെ.പി അബ്ദുല്‍ സലാം, എംപി മുഹമ്മദലി, ടി.കെ നൗഷാദ്, സി എ റമുള്ളാന്‍, ഒ.പി ഇബ്രാഹിംകുട്ടി മാസ്റ്റര്‍, കെ.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ വി അബൂബക്കര്‍, ടി.വി അസൈനാര്‍ മാസ്റ്റര്‍, എന്‍.കെ റഫീഖ് മാസ്റ്റര്‍, എം. മുസ്തഫ മാസ്റ്റര്‍, സി. അശ്രഫ് ഹാജി, എന്‍.എ ഗഫൂര്‍, പി.വി ഇബ്രാഹിം മാസ്റ്റര്‍, ജാസിര്‍ പെരുവണ, അഡ്വ. അഹമ്മദ് മാണിയൂര്‍, കെ.സി കുഞ്ഞബ്ദുള്ള ഹാജി, രമേശന്‍ തളിയില്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+