മുഴപ്പിലങ്ങാട് -മാഹി ബൈപാസ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും
തലശേരി: മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. മാര്‍ച്ച് 31 നുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പ്രവൃത്തി ത്വരിതഗതിയിലാക്കിയത്.ദേശീയപാതയില്‍ തലശേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സ്വപ്നപദ്ധതിക്കാണ് മാര്‍ച്ചോടെ പൂര്‍ത്തീകരണമാകുന്നത്.കരാര്‍ പ്രകാരം മുഴപ്പിലങ്ങാട് മാഹി ബൈപാസ് 2021 സെപ്തംബറിലാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. കോവിഡ് പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും പ്രവൃത്തി നീളുകയായിരുന്നു.
ബൈപാസിലെ നാല് പാലങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഷിഫ്റ്റായി 24 മണിക്കൂറും പ്രവൃത്തി നടക്കുന്നുണ്ട്. 1500 ഓളം തൊഴിലാളികളാണ് പ്രവൃത്തിയിലുള്ളത്. പാലയാട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ടാറിങ്ങും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.ബാലത്തിലെയും മാഹിപ്പുഴക്ക് കുറുകെയുള്ള പാലത്തിലെയും ടാറിങ്ങാണ് ബാക്കിയുള്ളത്. എരഞ്ഞോളി പാലം നിര്‍മാണം അടുത്താഴ്ചയോടെ പൂര്‍ത്തിയാകും. മയ്യഴിപ്പുഴക്കു കുറുകെ 970 മീറ്റര്‍ നീളത്തിലുള്ള പാലമാണ് ബൈപാസിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപാസ് നിര്‍മാണം തുടങ്ങിയത് 2017 ഡിസംമ്ബര്‍ നാലിനാണ്.

Recommended Video
എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചറിനാണ് നിര്‍മാണച്ചുമതല. റോഡ് ലെവലിങ് പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ടാറിങ് പ്രവൃത്തി ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. 13 മേല്‍പാലങ്ങളാണ് ബൈപാസിലുള്ളത്. 22 അടിപ്പാതകളും. നൂറിലേറെ കലുങ്കുകളുള്ള പാതയില്‍ ഇരുവശത്തും സര്‍വീസ് റോഡുകളുണ്ട്. 20 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാടുനിന്ന് മാഹിയിലെത്താമെന്നതാണ് ബൈപാസിന്റെ സവിശേഷത. തലശേരി നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാന്‍ 30 വര്‍ഷംമുമ്പാണ് ബൈപാസ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്ഥലമേറ്റെടുപ്പിലെ തര്‍ക്കം കാരണം പിന്നീട് പ്രവൃത്തി നീളുകയായിരുന്നു. ഇതിനു ശേഷമുണ്ടായ രണ്ടു പ്രളയങ്ങളും കൊ വിഡ് പ്രതിസന്ധിയും പ്രവൃത്തി വൈകിപ്പിക്കുകയായിരുന്നു.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications