മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയായി, പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
തലശേരി: 47വര്‍ഷത്തെ കണ്ണൂരിലെ യാത്രക്കാരുടെ കാത്തിരിപ്പിന് അറുതിവരുത്തിക്കൊണ്ടു മുഴപ്പിലങ്ങാട്- മാഹി ആറുവരി ബൈപ്പാസ്
ഫെബ്രുവരി 27ന് ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ ലൈനായാണ് ബൈപ്പാസ് രാജ്യത്തിന് സമര്‍പ്പിക്കുക.
ഇതോടൊപ്പം തിരുവനന്തപുരത്ത് നിര്‍മാണം പൂര്‍ത്തിയായ മുക്കോല-കാരോട് റോഡും ഗതാഗതത്തിനായി തുറന്നുകൊടുക്കും. രണ്ടു റോഡുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നാണ് ദേശീയ പാത അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

പ്രദേശവാസികളുടെ 47- വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുഴപ്പിലങ്ങാട് -മാഹി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത്. 1300-കോടി രൂപ ചെലവില്‍ നിര്‍മിച്ച ബൈപ്പാസ് റോഡിലേക്ക് വാഹനങ്ങള്‍ സര്‍വീസ് റോഡില്‍ നിന്നും ആറുവരി ബൈപ്പാസില്‍ നിന്നും കയറുന്നത് നിരോധിച്ചിട്ടുണ്ട്.
നിര്‍മാണ കമ്പനി ഈ പാത ദേശീയപാത അതോറിറ്റിക്ക് ഫെബ്രുവരി 24ന്് വിട്ടുകൊടുക്കുന്ന സാഹചര്യത്തിലാണിത്. റോഡില്‍ അവ ശേഷിക്കുന്ന നിര്‍മാണ സാമഗ്രികള്‍ നീക്കം ചെയ്തുവരികയാണ്. സീബ്രാലൈന്‍ വരയ്ക്കല്‍ പുരോഗമിച്ചുവരികയാണ്. ഇതുകൂടാതെ അരികു കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കു പെയിന്റിങ് നടന്നുവരികയാണ്.
ഉത്തര മലബാറിലെ ഗതാഗതവികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് മാഹി -മുഴപ്പിലങ്ങാട് ബൈപ്പാസിന 1300 കോടി രൂപ ചെലവഴിച്ചാണ് ആറു വരിപ്പാത നിര്‍മ്മിച്ചിട്ടുള്ളത്. 85.5 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മ്മടം, എരഞ്ഞോളി, തലശേരി, കോടിയേരി , മാഹി വഴിയാണ് റോഡ് അഴിയൂരില്‍ ചെന്നെത്തുന്നത്.
തലശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം കഴിക്കും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപ്പാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. 16.6 കിലോമീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമാണ് ബൈപ്പാസിനുള്ളത്.ഇതിലൂടെ സഞ്ചരിച്ചാല്‍ 14 മിനുട്ടുകൊണ്ടു മുഴപ്പിലങ്ങാട് നിന്നും അഴിയൂരിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കാറുകള്‍ മണിക്കൂറില്‍ എണ്‍പതുകിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിട്ടുളളത്.കൊളശേരിയിലാണ് ടോള്‍ ബൂത്ത് സ്ഥിതി ചെയ്യുന്നത്. തലശേരിവടക്കുമ്പാട് ബാലത്തില്‍ ഉള്‍പ്പെടെ നാലു വലിയ പാലങ്ങളും ഒരു മേല്‍പ്പാതയും ഒരു റെയില്‍വെ മേല്‍പ്പാലവും 21- അടിപ്പാതകളും ബൈപ്പാസിന്റെ ഭാഗമായുണ്ട്.












Click it and Unblock the Notifications