എംവി ഗോവിന്ദന്റെ മാനനഷ്ടക്കേസ്: സ്വപ്നയടക്കമുള്ളവര്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം
പയ്യന്നൂര്‍: തനിക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച അപകീര്‍ത്തികരമായ ആരോപണങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എംഎല്‍എ തളിപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മാനനഷ്ടകേസില്‍ കോടതിയില്‍ ഹാജരാകാന്‍ സ്വപ്നാ സുരേഷിനും കൂട്ടുപ്രതി ബിജേഷ് പിളളയ്ക്കും സമന്‍സ് അയച്ചു. 2024-ജനുവരി നാലിന് കോടതിയില്‍ ഹാജരാകാനാണ് സമന്‍സ് നല്‍കിയിട്ടുളളത്.
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാവിജയനും മറ്റു കുടുംബാംഗങ്ങള്‍ക്കുമെതിരെയുളള ആരോപണങ്ങളില്‍ നിന്നും പിന്‍മാറിയാല്‍ മുപ്പതുകോടി രൂപ എംവി ഗോവിന്ദന്‍ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കില്‍ തന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും വിജേഷ് പിള്ള പറഞ്ഞുവെന്നാണ് സ്വപ്നാ സുരേഷ് തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്.ബെംഗളൂരുവില്‍ ഒരു ആഡംബര ഹോട്ടലിലായിരുന്നു ആരോപണങ്ങള്‍ക്കടിസ്ഥാനമായ സംഭവം.

സ്വപ്നയുടെ ആരോപണങ്ങള്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഇത് വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും വിവാദമാവുകയും ചെയ്തിരുന്നു. എം.വി ഗോവിന്ദനെതിരെരാഷ്ട്രീയ ആയുധമായി പ്രതിപക്ഷം സ്വപ്നയുടെ ആരോപണങ്ങള്‍ ഏറ്റുപിടിച്ചത്നുയമസഭയിലുംകോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇതോടെ പാര്‍ട്ടിസംസ്ഥാന സെക്രട്ടറിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സിപിഎമ്മും പ്രതിരോധത്തിലായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി താന്‍ നടത്തുന്ന നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത സല്‍പ്പേര് കളങ്കപ്പെടുത്തുകയും തന്റെയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന് മാനഹാനിയുണ്ടാക്കുകയും ചെയ്തുവെന്നാണ് ഗോവിന്ദന്‍ പരാതിയില്‍ പറഞ്ഞത്.
ഗോവിന്ദന്‍ നേരിട്ടു നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചകോടതി കഴിഞ്ഞമെയ്രണ്ടിന് അദ്ദേഹത്തിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു. സാക്ഷികളായ മുന്‍ ആര്‍ഡിഒ എസി മാത്യുവിന്റെയും സിപിഎം തളിപറമ്പ് ഏരിയാകമ്മിറ്റി കമ്മിറ്റിയംഗം കെ ഗണേശന്റെയും മൊഴിയും രേഖപ്പെടുത്തി വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിപിഎം തളിപറമ്പ് ഏരിയാസെക്രട്ടറി കെ.സന്തോഷ് തളിപറമ്പ് പൊലിസില്‍പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയ്ക്കെതിരെ കേസെടുത്തിരുന്നു. സ്വപ്നയുടെ ഹര്‍ജിയില്‍ ഈകേസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ സ്റ്റേ നീക്കാന്‍ പോലീസ് കോടതി സമീപിച്ചിട്ടുണ്ട്.
അതിനിടെയാണ് എംവി ഗോവിന്ദന്‍ നേരിട്ട് സ്വപ്നയ്ക്കെതിരെ കേസ്‌കൊടുത്തത്.നേരത്തെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത്കേസിലെ പ്രതിയായ സ്വപ്നാസുരേഷ് നിരന്തരം ആരോപണമുന്നയിച്ചിരുന്നുവെങ്കിലും മാനനഷ്ടക്കേസ് നല്‍കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സ്വപ്നാ സുരേഷിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ മാനനഷ്ടക്കേസുമായി രംഗത്തിറങ്ങിയത് പാര്‍ട്ടിക്കുളളിലും പുറത്തും ഏറെ ചര്‍ച്ചയായിരുന്നു. നേരത്തെ എം.വി ഗോവിന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് സിഐ കേസെടുത്ത് ബെംഗളൂരുവില്‍ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി പോയിരുന്നുവെങ്കിലും ഹൈക്കോടതിയുടെ വിലക്ക് കാരണം പാതിവഴിയില്‍ മടങ്ങുകയായിരുന്നു.












Click it and Unblock the Notifications